ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് (IHRD)-യും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശീലന-ഗവേഷണ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും (NIELIT) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ, IHRD ഡയറക്ടർ ഡോ: വി. എ. അരുൺ കുമാറും NIELIT കോഴിക്കോട് ഡയറക്ടർ ഡോ. പ്രതാപ് കുമാർ എസും ഒപ്പിട്ട ധാരണാ പത്രം കൈമാറി. ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ, IHRDയും NIELITയും ചേർന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും […]
അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരീശീലനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.ആർ. പരിശീലന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം എന്നും ലോകത്തിന് മാതൃകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും നമ്മൾ കൈവരിച്ച നേട്ടങ്ങൾ നിസാരമല്ല. എന്നാൽ, ഇന്ന് ഹൃദയസ്തംഭനം മൂലമുള്ളതും കുഴഞ്ഞു വീണുമുള്ള മരണങ്ങൾ വർദ്ധിക്കുന്നു. ഈ മരിച്ചവരിൽ ചിലരെങ്കിലും, സമയത്ത് പ്രാഥമിക ശുശ്രൂഷ ലഭിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഈയൊരു അവസ്ഥ ഇനിയും ഉണ്ടാകരുത്. നമ്മുടെ […]
വേനൽക്കാലത്ത് ഉണ്ടാകാറുള്ള ജലക്ഷാമം പരിഹരിക്കുന്നതിന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൂക്ഷ്മ ജലസേചന പദ്ധതിയായ പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തി സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കാർഷികോത്പാദന കമ്മീഷണർ ഡോ. ബി അശോക് പറഞ്ഞു. ഓരോ തുള്ളിയിലും കൂടുതൽ വിളവ് ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച പഠനശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യത്തിന് മഴ ലഭിക്കുന്ന സംസ്ഥാനമാണെങ്കിൽ പോലും പ്രതിശീർഷ ജലലഭ്യത താരതമ്യേനെ […]
സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ നിർവ്വഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. പക്ഷേ […]
ദേശീയ എൻഎസ്എസ് ദിനാചരണത്തോട് അനുബന്ധിച്ച് മാനസഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും കർത്തവ്യ വാരത്തിന്റേയും പക്ഷിവനം പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ടാഗോർ തിയേറ്ററിൽ നിർവഹിച്ചു. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന കേന്ദ്രങ്ങളെ ഏറ്റെടുത്ത് അവിടുത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും ഉറപ്പാക്കി സ്വയം പര്യാപ്തരാക്കുന്ന മാനസഗ്രാമം പദ്ധതി എൻഎസ്എസ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. അരികുവൽക്കരിക്കപ്പെടുന്നവരുടെ ശാക്തീകരണത്തിനു വേണ്ടി ഇടപെടലുകൾ നടത്തിയിട്ടുള്ള എൻഎസ്എസ് സ്കൂളിലും […]
തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ സെപ്തംബർ 23 ന് വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചിയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാകളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തികളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 18 […]
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സിൽ നിന്നും സ്വരൂപിക്കുന്ന ജനാഭിപ്രായങ്ങളിലൂടെ സമഗ്രമായ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന സദസ്സ് സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിലാണ് ആദ്യ വികസന സദസ്സ് നടന്നത്. വികസന സദസ്സിലൂടെ കേരളം പുതിയ കാൽവയ്പ്പ് നടത്തുകയാണ്. നാടിന്റെ എല്ലാ ഭാഗങ്ങളെയും കേട്ടുകൊണ്ടുള്ള ഭാവി വികസനം നടപ്പിലാക്കും. സർക്കാരിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൂടെ നേടാൻ കഴിഞ്ഞ വികസന നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടും. അതോടൊപ്പം […]
ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി […]
മാലിന്യസംസ്കരണ – ശുചിത്വരംഗത്ത് കൂടുതൽ മികവ് ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ശുചിത്വോത്സവം 2025 ന് തുടക്കമായി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ദേശീയതലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ‘സ്വച്ഛതാ ഹി സേവാ’ക്യാമ്പയിനാണ് കേരളത്തിൽ ശുചിത്വോത്സവമായി നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിയമസഭാ കോംപ്ലക്സിൽ ശുചിത്വോത്സവം- 2025-ന്റെ ലോഗോ പ്രകാശനം ചെയ്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്താകെ ജില്ലാ, പ്രാദേശികതലങ്ങളിലും ക്യാമ്പയിന് ആരംഭമായി. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വരംഗത്ത് നടത്തിയ മുന്നേറ്റം ജനങ്ങളോട് പറയാനും കാലാവധിതീരും മുൻപ് പൊതു ശുചീകരണമുൾപ്പടെ നടത്തി കൂടുതൽ മികവിലേക്കെത്താനും കിട്ടുന്ന അവസാന അവസരമാണ് ഇതെന്നും […]
ഭൂമി തരംമാറ്റം നടപടികൾ സുതാര്യമായും വേഗതയിലും പൂർത്തീകരിക്കാൻ വകുപ്പുതലത്തിൽ തീവ്ര ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ഒക്ടോബറിൽ തരംമാറ്റം സംബന്ധിച്ച പ്രത്യേക അദാലത്തുകൾ നടത്തുമെന്നും പാലക്കാട് ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പട്ടയ വിതരണത്തിൽ പാലക്കാട് ജില്ല വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. നിലവിൽ 28,994 പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ജില്ലയിലെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് […]
