കൊച്ചി: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വിളകൾ നശിപ്പിക്കുന്നതിനു പുറമെ മനുഷ്യരുടെ ജീവനും ഭീഷണിയാകുന്നുണ്ടെന്നും ഹൈക്കോടതി. കാട്ടുപന്നി ശല്യം നേരിടാൻ നടപടി വേണം. ഇക്കാര്യത്തിൽ എന്താണ് നയമെന്ന് അറിയിക്കണമെന്ന് വനംവകുപ്പ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ജനവാസ മേഖലയില്‍ കയറി വിളകളും മറ്റും നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാം. ഇത്തരം സാഹചര്യങ്ങൾ വെടിവയ്ക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേധാവിക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും യോഗ്യത എന്താണെന്ന് നിശ്ചയിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. പലപ്പോഴും […]
മുംബൈ: പതിനായിരം വാട്ടർ ടാക്സികൾ പുറത്തിറക്കാൻ മഹാരാഷ്ട്ര സർക്കാർ. മുംബൈയിൽനിന്നു കല്യാൺ, ഡോംബിവ്ലി, വിരാർ മേഖലകളിൽനിന്നു ബേലാപുരിലേക്കു കൂടുതൽ വാട്ടർ ടാക്സികൾ ആരംഭിക്കാനാണു പുതിയ പദ്ധതി. ജലഗതാഗതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വിശദ ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. നവിമുംബൈ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ വടക്കുകിഴക്ക് മേഖലകളിലുള്ളവർക്കും വേഗത്തിൽ നവിമുംബൈയിലേക്ക് എത്താൻ ജലഗതാഗതത്തിലൂടെ സാധിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. നേരത്തേ, ഗേറ്റ്വേ ഓഫ് ഇന്ത്യയിൽനിന്ന് ബേലാപുരിലേക്കും തിരിച്ചും സർവീസുകൾ ആരംഭിച്ചെങ്കിലും […]
വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസി കരട് മാർഗരേഖക്കെതിരെ ഐക്യകണ്ഠേനെ പ്രമേയം പാസാക്കി
വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസി കരട് മാർഗരേഖക്കെതിരെ ഐക്യകണ്ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. സർവകലാശാലകളിൽ സ്വകാര്യവത്കരണത്തിന് വർഗ്ഗീയ ആശയങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മാർഗരേഖയെന്നാണ് പ്രമേയത്തിലെ വിമർശനം. സർവകലാശാലകളിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടനാ വ്യവസ്ഥയെ പോലും കാറ്റിൽപ്പറത്തിയാണ് മാർഗ്ഗേരഖയെന്നും കുറ്റപ്പെടുത്തുന്നു. സ്വകാര്യ മേഖലയിലെ വ്യക്തികളെയും വിസിമാരാക്കാൻ സഹായിക്കുന്നതാണ് പുതിയ നിർദ്ദേശമെന്നും പ്രമേയം വിമർശിക്കുന്നു. പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. […]
വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡൻ്റ്
കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. നാളെ എൻഎം വിജയൻ്റെ വീട് സന്ദർശിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരൻ […]
മുന്നറിയിപ്പില്ലാതെ തമിഴ്നാട് അടച്ചിട്ട അട്ടപ്പാടി മുള്ളി ചെക്പോസ്റ്റ് തുറക്കണമെന്ന് ഊട്ടി എംഎൽഎ തമിഴ്നാട്
അഗളി: അട്ടപ്പാടിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാതയിൽ തമിഴ്നാട് വനം വകുപ്പ് അടച്ചിട്ട മുള്ളിയിലെ ചെക്ക്പോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഊട്ടി എംഎൽഎ ആർ.ഗണേഷ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു നിവേദനം നൽകി. കേരളത്തിൽ നിന്ന് ഒട്ടേറെ സഞ്ചാരികളാണ് അട്ടപ്പാടി, മുള്ളി, മഞ്ജുർ വഴി കിണ്ണക്കരയിലൂടെ ഊട്ടിയിലും എത്തിയിരുന്നത്. നീലഗിരിയിലെ ടൂറിസത്തിന് മുള്ളി ചെക്പോസ്റ്റ് ഏറെ സഹായകമായിരുന്നു. കൃഷി. വാണിജ്യം എന്നീ ആവശ്യങ്ങൾക്കും ബന്ധുക്കളെ കാണാനും സ്ഥിരമായി അട്ടപ്പാടിക്കാർക്ക് ഇതുവഴി യാത്ര ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പൂർണമായി […]
പ്രയാഗ്രാജ്: യുപിയിലെ പ്രയാഗ്രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം. ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഗ്നിരക്ഷാ സേനയുടെ അഞ്ച് വാഹനങ്ങൾ സ്ഥലത്തുണ്ടായിരുന്നതിനാൽ ഉടൻ തന്നെ തീയണയ്ക്കാൻ ആരംഭിച്ചു. അടുത്തുള്ള ടെന്റുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുമുണ്ട്. സെക്ടർ 19 മേഖലയിലെ ടെന്റിനുള്ളിൽ രണ്ടു സിലിൻഡറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ
കോയമ്പത്തൂർ: രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് നശിപ്പിച്ചു. വീടിനകത്തെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് അരിയും കഴിച്ചാണ് ഒറ്റയാൻ തിരിച്ചു മടങ്ങിയത്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരിയ നായക്കം പാളയം റേഞ്ചിലെ കൂടല്ലൂർ നഗരസഭ പരിധിയിലാണ് ഒറ്റയാൻ ദിവസങ്ങളായി കറങ്ങുന്നത്. എന്നാൽ വെള്ളിയാഴ്ച രാത്രി തെക്കു പാളയം കെന്നടി തെൻട്രൽ അവന്യുവിൽ നാല് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് അതിഥിയായി ഒറ്റയാനും എത്തിയത്. രാത്രി കതക് […]
വയനാട് ചൂരൽമല,മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് 15
കൊച്ചി: വയനാട് ചൂരൽമല,മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർവേ നടത്തി നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം എത്രയെന്നു തിട്ടപ്പെടുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗോത്ര വിഭാഗത്തിൽ ഉൾപ്പെട്ടവർ ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യപ്പെടുന്നില്ലെങ്കിൽ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നൽകുകയോ വനം അവകാശ നിയമപ്രകാരം വന മേഖലയോടു ചേർന്ന് ഉൾപ്പെടെ ഉചിതമായ ഭൂമി നൽകുകയോ ചെയ്യും. എന്നാൽ, വീട് നിർമിക്കാൻ 15 […]
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ തേടി നെതർലൻഡ്സിനെ സമീപിച്ചെന്ന് കേന്ദ്രം. ഇതിനായി നെതർലൻഡ്സ് സർക്കാരിന് ലെറ്റർ റോഗടറി (Letter Rogatory) കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്നും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്. വി. രാജു സുപ്രീം കോടതിയെ അറിയിച്ചു. ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനി ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം […]
തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരില്‍ മലയാളികളടക്കം 12 പേര് ഇതുവരെ
ന്യൂഡല്‍ഹി: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരില്‍ മലയാളികളടക്കം 12 പേര് ഇതുവരെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. യുക്രൈന് സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് ബിനില്‍ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന് കുരിയനും വെടിയേറ്റിരുന്നു. ഇയാള്‍ മോസ്കോയില്‍ ചികിത്സയിലാണെന്നും ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തുമെന്ന് […]