കൊച്ചി: മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിത്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയത്. വിശുദ്ധ […]
രണ്ടാമത് കേരള രാജ്യാന്തര ഊർജ മേളയ്ക്ക് തുടക്കമായി.കേരള സർക്കാർ ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് പോലീസ് മൈതാനിയിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഊർജമേളയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. പുനരുപയോഗ ഊർജ സ്രോതസുകളുടെ ഉപയോഗം വ്യാപകമാക്കി അതിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ സ്വയം പര്യാപ്തയിലെത്തുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിനാകെ മാതൃകയായി കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2030 ഓടു കൂടി പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് […]
ന്യൂഡൽഹി: ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള എഐ (നിർമിതബുദ്ധി) പ്ലാറ്റ്ഫോമുകൾ ഓഫിസ് കംപ്യൂട്ടറുകളിലും മറ്റു ഡിവൈസുകളിലും ഉപയോഗിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം ജീവനക്കാർക്കു നിർദേശം നൽകി. സർക്കാർ രേഖകളുടെയും വിവരങ്ങളുടെയും രഹസ്യസ്വഭാവം നഷ്ടപ്പെടാൻ ഇടയാകുമെന്ന് ഉത്തരവിൽ പറയുന്നു. ബജറ്റ് അവതരണത്തിനു 2 ദിവസം മുൻപാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സ്വകാര്യതയും രേഖകളുടെ രഹസ്യാത്മകതയും കണക്കിലെടുത്ത് ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് പ്ലാറ്റ്ഫോമായ ഡീപ്സീക് ഓഫിസ് കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്നതു വിലക്കിയിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വര്‍ണം മാര്‍ച്ച് 10-ന് നിക്ഷേപ പദ്ധതിയില്‍ ബാങ്കിന് കൈമാറും. നഷ്ടത്തെത്തുടര്‍ന്ന് സ്വര്‍ണക്കടപ്പത്രപദ്ധതി നിര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, എസ്.ബി.ഐ.യുമായി നേരത്തേ ധാരണയായതിനാല്‍ പദ്ധതിയില്‍ സ്വര്‍ണം നിക്ഷേപിക്കാന്‍ തടസ്സമുണ്ടാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. ക്ഷേത്രങ്ങളില്‍ നിത്യപൂജകള്‍ക്കോ മറ്റുചടങ്ങുകള്‍ക്കോ ഉപയോഗിക്കാത്ത ‘സി’ കാറ്റഗറിയിലുള്ള ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണ ഉരുപ്പടികളാണ് എസ്.ബി.ഐ.യില്‍ നിക്ഷേപിക്കുന്നത്. ഇതിലൂടെ വര്‍ഷം 10 കോടി രൂപ പലിശയിനത്തില്‍ കിട്ടുമെന്നാണ് ബോര്‍ഡ് കണക്കാക്കുന്നത്. ശബരിമലയിലെ […]
ന്യൂഡൽഹി: കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ദാരിദ്ര്യം ഇല്ലാതാക്കാനും വികസനം കൊണ്ടുവരാനും കോൺഗ്രസിനു കഴിഞ്ഞില്ലെന്നും ശരിയായ വികസനമെത്തിച്ചതു തങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു പുറത്തെത്തിക്കാനായെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിൽ അഭിനന്ദനവും വിമർശനവും സ്വാഭാവികമാണെന്നും പതിനാലാം തവണയും നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയാനായതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ പ്രധാനമന്ത്രി […]
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് അമൃത്സറിൽ. ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തിരിച്ചയച്ചവരില്‍ ഏറെയും പഞ്ചാബില്‍നിന്നും, സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണെന്നാണ് സൂചന. 9 മണിയോടെ വിമാനം അമൃത്സറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി–17 വിമാനം യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽനിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 205 യാത്രക്കാർക്ക് ഇരിക്കാവുന്ന വിമാനത്തിൽ ഒരു ടോയ്ലറ്റ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്പ് […]
കോഴിക്കോട്: അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. സ്കൂൾ കുട്ടികളടക്കം 50 ലധികം പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. 50ലേറെ പേർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 42 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെഎൽ 12 സി 6676 ബസാണ് മറിഞ്ഞത്. അമിത വേഗതയിലെത്തിയ […]
തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെഎസ്യു നേതാക്കളായ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരള വർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി. പരാതി പരിഗണിക്കാൻ ഇന്ന് ചേർന്ന കോളേജ് കൗൺസിലിലിൽ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനെ അനുകൂലിച്ചുവെന്ന് കോളേജ് മാനേജ്മെന്റ് പ്രതികരിച്ചു. […]
തിരുവനന്തപുരം: ഒയാസിസ് കൊമേഴ്ഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിർമാണ പ്ലാന്റുകൾ അനുവദിച്ചത് ആരോടും ചർച്ച ചെയ്യാതെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രസഭാ യോഗത്തിൽ പരിഗണനയ്ക്ക് വന്ന കുറിപ്പ് ഇതിന് തെളിവാണ്. മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ലെന്ന് മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. കാബിനറ്റ് നോട്ട് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. “പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കവെ കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ഫയൽ മന്ത്രിസഭ യോഗത്തിന് സമർപ്പിക്കാനുള്ള […]
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സ്പെയിന്. ബാഴ്സലോണയും മാഡ്രിഡുമടക്കം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്ത് സ്പെയിനിലുള്ളത്. ഒരിക്കല്‍ സന്ദര്‍ശിച്ചവര്‍ പോലും വീണ്ടും പോകാനാഗ്രഹിക്കുന്ന സ്പെയിനില്‍ നിന്ന് വിനോദസഞ്ചാരികള്‍ക്ക് ശുഭകരമല്ലാത്തൊരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. രാജ്യത്തേബാഴ്സലോണ, മയോര്‍ക്ക, കാനറി ദ്വീപുകള്‍ പോലുള്ള സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളില്‍ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്. വീടുകളുടെ ലഭ്യതക്കുറവ്, കുതിച്ചുയരുന്ന വീട്ടുവാടക, പരിസ്ഥിതി നാശം, സാംസ്കാരിക സ്വത്വം നഷ്ടപ്പെടുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അധികൃതര്‍ ഗൗരവത്തോടെയാണ് […]