വിവേകം, സൗഹൃദം, അറിവ് എന്നിവ നശിപ്പിക്കുന്ന മാരക വിപത്താണ് ലഹരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിഭ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കർമ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവേകത്തോടെ പഠിക്കുന്നതിനും സൗഹൃദങ്ങൾ നിലനിർത്തുന്നതിനുമായാണ് വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് എത്തുന്നത്.എന്നാൽ ഇത്തരം കാര്യങ്ങളെയാകെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന മഹാവിപത്താണ് ലഹരി. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ലഹരിക്കെതിരായി നടപ്പാക്കാനുദ്ദേശിക്കുന്ന കർമ്മ പദ്ധതിക്കാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ […]
ബിജെപിക്കും ആംആദ്മി പാർട്ടിക്കും എതിരെ ഗുരുതര ആരോപണമുയർത്തി ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ
ബിജെപിക്കും ആംആദ്മി പാർട്ടിക്കും എതിരെ ഗുരുതര ആരോപണമുയർത്തി ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി. വിലക്കയറ്റം കുറയ്ക്കുമെന്നു പറഞ്ഞ നരേന്ദ്ര മോദിയും അരവിന്ദ് കേജ്രിവാളും അതിൽ പരാജയപ്പെട്ടു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുൻകാലങ്ങളിലെന്ന പോലെ വികസനം ഉറപ്പാണ്. ബിജെപിക്കോ കേജ്രിവാളിനോ കഴിയാത്തതു കോൺഗ്രസ് ചെയ്യും. ഫെബ്രുവരി 5നു നടക്കുന്ന തിരഞ്ഞെടുപ്പിനായി ആദ്യമായി പ്രചാരണത്തിനിറങ്ങിയ രാഹുൽ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുകയും സംവരണ പരിധി ഉയർത്തുകയും ചെയ്യുമെന്ന് സീലംപുരിൽ നടന്ന യോഗത്തിൽ പറഞ്ഞു. ആശയധാരകൾ തമ്മിലുള്ള പോരാട്ടമാണ് […]
രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ
ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദഗതി. വിദ്യാർഥികൾ ഈ പരീക്ഷകളിൽ പരാജയപ്പെട്ടാൽ അവർക്ക് രണ്ടു മാസത്തിനു ശേഷം ഒരു അവസരം കൂടി നൽകും. ഇതിലും പരാജയപ്പെട്ടാൽ വിദ്യാർഥിക്ക് അതേ ക്ലാസിൽ തന്നെ തുടരേണ്ടി വരും. നിലവിലെ നോ-ഡിറ്റൻഷൻ നയം അനുസരിച്ച് 1 മുതൽ […]