മണ്ഡലകാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധനയെന്നു റിപ്പോർട്ട്. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60 കോടി 54 ലക്ഷത്തി 95040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42 കോടി 20 ലക്ഷത്തി 15585 രൂപയാണ് അപ്പം അരവണ വില്പനയിൽ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും […]
മഹാരാഷ്ട്ര നിയമസഭയിലെ നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ച് മഹാ വികാസ് അഘാഡി. മഹായുതി സഖ്യം വിജയിച്ചത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടത്തിക്കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു എം.വി.എ. സഭ വിട്ടിറങ്ങിയത്. അതേസമയം സമാജ്വാദി പാര്‍ട്ടി അംഗങ്ങളായ അബു അസീം അസ്മിയും റായിസ് ഷേഖും സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 288 എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനു വേണ്ടിയുള്ള മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് ചേരുന്നത്. ഇ.വി.എമ്മുകള്‍ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഇന്നത്തെ സത്യപ്രതിജ്ഞാ […]
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങൾ കോടതി ചോദിച്ചത്. വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച കോടതിയിൽ വിശദാംശങ്ങൾ കൊടുക്കണം എന്ന് വാർത്തകളിലൂടെ അറിഞ്ഞു. സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോടതിയിൽ ഹാജരായ ആൾ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം എനിക്കറിയില്ല. അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോ എന്ന് അറിയില്ല. എസ്ഡിആർഎഫ് പണം ചൂരൽ […]
രാജ്യസഭയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്തെന്ന് ചെയര്മാന് ജഗദീപ് ധന്‍കര്‍. കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്വിയുടെ ഇരിപ്പിടത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തതെന്നും അന്വേഷണം പ്രഖ്യാപിച്ചതായും ചെയര്മാന് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനത്തിലെത്തരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖര്‍ഗെ പറഞ്ഞു. അഞ്ഞൂറിന്റെ ഒരു നോട്ടുമായാണ് സഭയില്‍ പോയതെന്നും ആരോപണം ഞെട്ടിച്ചുവെന്നും സിംഗ് വി പ്രതികരിച്ചു. രാവിലെ സഭ ചേര്‍ന്നയുടന്‍ ഭരണപക്ഷത്ത് നിന്നാണ് ബഹളം തുടങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എംപിമാരുടെ ഇരിപ്പിടം പരിശോധിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ട് […]
സമ്പൂ൪ണ്ണ ഡിജിറ്റൽ റീസ൪വേ പൂ൪ത്തിയാകുന്നതോടെ സംസ്ഥാനത്തെ മുഴുവ൯ വില്ലേജുകളും ഭൂരേഖകളും എന്റെ ഭൂമി പോ൪ട്ടലിൽ ലഭ്യമാക്കാനും ഭൂമിയുമായി ബന്ധപ്പെട്ട ത൪ക്കങ്ങൾ അവസാനിപ്പിക്കാനും കഴിയുമെന്ന് മന്ത്രി കെ. രാജ൯. പെരുമ്പാവൂ൪ സ്മാ൪ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സമ്പൂ൪ണമായി ഭൂരേഖയുള്ള ഡിജിറ്റൽ റീസ൪വേയ്ക്ക് വിധേയമാകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. ഡിജിറ്റൽ റീസ൪വേയിലൂടെ 5,17000 ഹെക്ട൪ ഭൂമി അളന്നു തിട്ടപ്പെടുത്തി. ഭൂമിക്ക് കൃത്യമായ ഡിജിറ്റൽ രേഖയുണ്ടാകുന്നു. ഡിജിറ്റൽ റീസ൪വേ പൂ൪ത്തീകരിക്കുന്നതോടെ ഭൂമിയുമായി […]
കെ.എസ്.ഇ.ബി കേരളത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ സമഗ്രമായ നവീകരണം ലക്ഷ്യമിട്ട് രൂപം നൽകിയ ഇ.വി. ആക്സിലറേറ്റര്‍ സെല്ലിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിര്‍വ്വഹിച്ചു. വൈദ്യുതി വാഹനങ്ങളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണെന്നും അവയ്ക്ക് ആവശ്യമായത്ര സുസജ്ജമായ ചാർജിംഗ് ശൃംഘല കേരളത്തിലുടനീളം സൃഷ്ടിക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്താകെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.യ്ക്കും അനര്‍ട്ടിനും കഴിഞ്ഞിട്ടുണ്ടെങ്കിലും പരാതികൾ സത്വരമായി പരിഹരിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന കാര്യത്തിലും […]
ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വിവരങ്ങൽ അയ്യപ്പ ഭക്തരുടെ വിരൽത്തുമ്പിൽ ലഭ്യമാക്കിയിരിക്കുകയാണ് പത്തനംതിട്ട ജില്ലാ പൊലീസ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശാനുസരണം ജില്ലാ പൊലീസ് സൈബർ സെൽ തയ്യാറാക്കിയ ‘ശബരിമല – പൊലീസ് ഗൈഡ് എന്ന പോർട്ടലിലൂടെയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കാണാവുന്ന രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയാർ ചെയ്തിരിക്കുന്ന പൊലീസ് ഗൈഡിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും അയ്യപ്പ ഭക്തർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ […]
തൃപ്പുണ്ണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിചാണ് ക്ഷേത്രത്തിനെതിരേ കോടതിയുടെ വിമര്‍ശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും ക്ഷേത്രത്തില്‍ നടന്നത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ക്ഷേത്ര ഭരണസമിതിക്കെതിരേ വനംവകുപ്പും കേസെടുത്തിരുന്നു. 15 ആനകളെയാണ് ക്ഷേത്രത്തിലെ ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. ഈ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആളുകളും ആനകളും തമ്മില്‍ എട്ട് മീറ്റര്‍ അകലവും പാലിക്കണമെന്ന ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം […]
കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളത്ത് സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സമ്മേളനത്തിൽ അഭിമാനമായി യുവ വനിതാ സംരംഭകർ. ശാസ്ത്രസാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നൂതനമായ ഉൽപ്പന്നങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് കെ.എസ്.യു.എമ്മും സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയും കൈകോർത്ത വിമൺ റിസർച്ച് ആൻഡ് ഇന്നോവേഷൻ പ്രൊജക്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴു യുവ വനിതാ സംരംഭകർ. പ്രോബയോട്ടിക്കുകൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി അരോഗ്യപ്രവർത്തകർ നിരന്തരം അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാലമാണിത്. കുസാറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയിലെ പോസ്റ്റ് ഡോക്ടറൽ […]
കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് പ്രതിരോധിക്കാനും പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. 2022ൽ ഈ സർക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് കേരളം ചിട്ടയായ പ്രവർത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. […]