കൊച്ചി: ലൈസൻസ് ഇല്ലാതെ അനാഥാലയം പ്രവർത്തിക്കുന്നതായി പരാതി. എറണാകുളം കാലടിയിൽ സായി ശങ്കര ശാന്തി കേന്ദ്രം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനതിരെയാണ് പരാതി. ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും വ്യാജ രേഖയുണ്ടാക്കി സ്ഥാപനം പ്രവർത്തിക്കുന്നതായാണ് ആരോപണം. സെപ്റ്റിക് ടാങ്കിൽ നിന്നും മലിനജലം സ്വകാര്യ വഴിയിലേക്ക് ഒഴുകുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അന്വേഷണത്തിലാണ് സ്ഥാപനത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്ത് വരുന്നത്. ഓർഫനേജ് കൺട്രോൾ ബോർഡ് നടത്തിയ പരിശോധനയിൽ സ്ഥാപനം വ്യാജ രേഖയുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. സ്ഥാപനത്തിലെ അന്തേവാസികൾ […]
പാലക്കാട്ടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരുത്തരവാദികളായ ആളുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ എന്ത് പ്രതികരിക്കാനാണ്. ഈ മാസം 17ന് താൻ ക്രിസ്മസ് ആഘോഷം നടത്തിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. “ഈ മാസം 17ന് ഞാൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. എന്റെ സന്ദേശം അതിലൂടെ വ്യക്തമാണ്. സ്വതന്ത്രമായി ആഘോഷം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ട്”- ഗവർണർ പ്രതികരിച്ചു. തന്റെ ക്രിസ്മസ് ആഘോഷത്തിൽ സർക്കാർ പങ്കെടുക്കാത്തതിനെക്കുറിച്ച് അവരോട് ചോദിക്കണം. എല്ലാവരെയും ക്ഷണിച്ചിരുന്നുവെന്നും ഗവർണർ […]
ദില്ലി തെരഞ്ഞെടുപ്പില്‍ ജനപ്രിയ പദ്ധതികളുമായി നീങ്ങുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന ബിജെപി ജനങ്ങളുടെ സർക്കാരല്ല, ജയിലിൽ പോകുന്നവരുടെ സർക്കാരാണ് ദില്ലിയിലേതെന്നും ബിജെപി പരിഹസിച്ചു. അതേ സമയം ജനപ്രിയ പദ്ധതികളുടെ രജിസ്ട്രേഷനായി അരവിന്ദ് കെജരിവാളും ദില്ലി മുഖ്യമന്ത്രി അതിഷിയും നേരിട്ടിറങ്ങി. ജനപ്രിയ പദ്ധതികള്‍ വീണ്ടും പ്രഖ്യാപിച്ച് വോട്ട് തേടുന്ന കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. ബിജെപി എം പി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ […]
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ കത്ത്. ഹസീനയ്ക്ക് ബംഗ്ലദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്രതലത്തിൽ കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനകീയ പ്രക്ഷോഭത്തിൽ അധികാരം നഷ്ടമായതിനെത്തുടർന്ന്, ബംഗ്ലദേശ് വിട്ട ഓഗസ്റ്റ് 5 മുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ കഴിയുകയാണ്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ബംഗ്ലദേശ് സന്ദർശനത്തിനു പിന്നാലെയാണ് ഹസീനയെ തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയയ്ക്കുന്നത്. ഹസീന ഇന്ത്യയിൽ തുടരുന്നതിനെക്കുറിച്ചും മിശ്രിയും ബംഗ്ലദേശ് […]
ആലപ്പുഴ: പാർലമെന്റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് തൃശൂർ എം പി ഇക്കാര്യം പറഞ്ഞത്. രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോൾ തൃശൂർ എം പിയായിരിക്കുമ്പോഴും പാർലമെന്റിൽ നിന്ന് കിട്ടിയ വരുമാനവും പെൻഷനും കൈ കൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താൻ ഈ തൊഴിലിന് വന്ന ആൾ അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. […]
അമിത്ഷായുടെ അംബേദ്കര്‍ പരമാര്‍ശത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇന്നും പ്രതിഷേധം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടും, രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ പ്രതിഷേധിച്ചും ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ഭരണപക്ഷം പാര്‍ലമെന്റ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിഷേധത്തില്‍ ഇന്ത്യസഖ്യം ഒറ്റക്കെട്ടാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. എത്രകേസ് വന്നാലും രാഹുല്‍ ഗാന്ധി നേരിടുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ജെപിസി അംഗങ്ങളെ നിശ്ചയിച്ച പ്രമേയം പാസാക്കി ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വിജയ് ചൗക്കില്‍ ശക്തമായ പ്രതിഷേധമാണ് ഇന്ന് നടന്നത്. […]
ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തെയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’എന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അടിമത്ത മനോഭാവത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ രാജ്യത്തെ മോചിപ്പിച്ചതായും അമിത് ഷാ അവകാശപ്പെട്ടു. സവര്‍ക്കർ ഏറ്റവും വലിയ രാജ്യസ്നേഹിയാണെന്ന് പറഞ്ഞ അമിത് ഷാ ആളുകള്‍ […]
ന്യൂഡല്‍ഹി: വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ചൊവ്വാഴ്ച പാര്‍ലമെന്റിലെത്തിയത് ബംഗ്ലാദേശിലെ ‘ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ്. പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതതായിരുന്നു പ്രിയങ്ക. തിങ്കളാഴ്ച പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി എത്തിയ പ്രിയങ്കയുടെ നടപടി പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനുപിന്നാലെയാണ് ചൊവ്വാഴ്ച പുതിയ ബാഗുമായുള്ള പ്രിയങ്കയുടെ ആഗമനം. ‘ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്താനികള്‍ക്കുമൊപ്പം നിലകൊള്ളുക’ എന്നാണ് ബാഗില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പ്രിയങ്ക തിങ്കളാഴ്ച സഭയില്‍ ആവശ്യമുന്നയിച്ചിരുന്നു. […]
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് ഭരണഘടന വിരുദ്ധമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. സംസ്ഥാന നിയമസഭകളെ അടിമറിക്കുന്ന ബില്ല് അംഗീകരിക്കില്ലെന്ന് മനീഷ് തിവാരി വ്യക്തമാക്കി. ബില്ല് പിൻവലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എതിർപ്പുമായി സമാജ് വാദി പാർട്ടിയും രംഗത്തെത്തി. ബില്‍ ഇന്ത്യയുടെ നാനാത്വം തകർക്കുമെന്നും ഏകാധിപത്യത്തിനുള്ള നീക്കമാണെന്നും സമാജ് വാദി പാർട്ടി ആരോപിച്ചു. ബില്ലിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്, എന്നാൽ സഭയിൽ മര്യാദ പാലിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷ […]
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ ഹൈക്കോടതിയിൽ. രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു. ഒരു അതിജീവിതയുടെ പരാതിയിൽ മാത്രം 11 കേസുകളെടുത്തിട്ടുണ്ടെന്നും എസ് ഐ ടി സംഘം ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഹേമ കമ്മിറ്റിയിൽ പേരുളള എല്ലാവരേയും എസ് ഐ ടി ബന്ധപ്പെട്ടോ എന്ന് ഡബ്ല്യൂസിസി കോടതിയിൽ സംശയം പ്രകടിപ്പിച്ചു. റിപ്പോർട്ടിൽ പേരുളള എല്ലാവരുമായും സംസാരിച്ചെന്ന് സർക്കാർ മറപടി നൽകി. അന്വേഷണ പുരോഗതി റിപ്പോർട്ട് […]