പത്തനംതിട്ട: യുവതികള്‍ ഉയര്‍ത്തിയ വിവിധ ആരോഗപണങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍തന്നെ തുടരുന്നു. പ്രതിഷേധങ്ങള്‍ പരിഗണിച്ച് നേരത്തെ തീരുമാനിച്ചിരുന്ന പൊതുപരിപാടികളെല്ലാം റദ്ദാക്കിയതായാണ് വിവരം. നിലവില്‍ പത്തനംതിട്ട അടൂര്‍ നെല്ലിമുകളിലെ വീട്ടിലാണ് രാഹുലുള്ളത്. ഇന്നലെയാണ് പാലക്കാട്ടുനിന്നും കുടുംബത്തോടൊപ്പം രാഹുല്‍ പത്തനംതിട്ടയിലെ വീട്ടിലെത്തിയത്. ചില സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് നാട്ടിലേയ്ക്ക് എത്തിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പിന്നീട് ചടങ്ങുകളില്‍ നിന്നും എംഎല്‍എ വിട്ടുനില്‍ക്കുകയായിരുന്നു. പ്രതിഷേധ സാധ്യത പരിഗണിച്ച് വന്‍ പോലീസ് സന്നാഹവും വീടിന് മുന്നില്‍ […]
Your blog category
പാലക്കാട്: ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന് ചുമതലയേറ്റു. പ്രശാന്ത് ശിവന് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെയാണ് വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന് ചുമതലയേറ്റത്. നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സംഘടനയെ എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും വിമതരെ ലക്ഷ്യമിട്ട് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് പറഞ്ഞു. സ്ഥാനമേല്‍ക്കല്‍ ചടങ്ങ് സംസ്ഥാന […]
വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡൻ്റ്
കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. നാളെ എൻഎം വിജയൻ്റെ വീട് സന്ദർശിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല. അധ്യക്ഷപദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരേയും കെപിസിസി അധ്യക്ഷനാക്കാമെന്നും കെ സുധാകരൻ […]
ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ്
ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ചൈന രണ്ടിടത്ത് പുതിയ ജനവാസമേഖലകൾ (കൗണ്ടി) ആരംഭിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. ലഡാക്കിന്റെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ അംഗീകരിക്കില്ല. നദികളിൽ വൻ പദ്ധതികൾ ആരംഭിക്കുന്നതിൽ നയതന്ത്രചാനലുകൾ വഴി ചൈനയെ ആശങ്ക അറിയിക്കാറുണ്ട്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കുകയും സമീപരാജ്യങ്ങളുമായി കൂടിയാലോചന നടത്തുകയും വേണമെന്നാണ് ആവശ്യം. ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ കാര്യത്തിൽ […]
ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം. ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം. തെലങ്കാന സർക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. പ്രമേയം അംഗീകരിക്കാൻ കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായും തിവാരി പറഞ്ഞു. മൻമോഹൻ സിങ്ങിനു ഭാരതരത്നം നൽകണമെന്ന പ്രമേയത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിൽ മൻമോഹൻ സിങ്ങിന്റെ പ്രതിമ […]
മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ് പദ്ധതി നിലവില്‍ വരുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്കി. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും വീടുകള്‍ […]
മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി
ലക്നൗവിൽ മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും ധനമന്ത്രി നിർമല സീതാരാമനും ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയ്ക്കും പ്രയാഗ്രാജിൽ 2025ൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മിസോറം ഗവർണർ വി.കെ.സിങ് എന്നിവരെയും […]
പാലക്കാട്ടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്
പാലക്കാട്ടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരുത്തരവാദികളായ ആളുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ എന്ത് പ്രതികരിക്കാനാണ്. ഈ മാസം 17ന് താൻ ക്രിസ്മസ് ആഘോഷം നടത്തിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. “ഈ മാസം 17ന് ഞാൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. എന്റെ സന്ദേശം അതിലൂടെ വ്യക്തമാണ്. സ്വതന്ത്രമായി ആഘോഷം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ട്”- ഗവർണർ പ്രതികരിച്ചു. തന്റെ ക്രിസ്മസ് ആഘോഷത്തിൽ സർക്കാർ പങ്കെടുക്കാത്തതിനെക്കുറിച്ച് അവരോട് ചോദിക്കണം. എല്ലാവരെയും ക്ഷണിച്ചിരുന്നുവെന്നും ഗവർണർ […]
ദില്ലി തെരഞ്ഞെടുപ്പില്‍ ജനപ്രിയ പദ്ധതികളുമായി നീങ്ങുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി
ദില്ലി തെരഞ്ഞെടുപ്പില്‍ ജനപ്രിയ പദ്ധതികളുമായി നീങ്ങുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. മദ്യനയ അഴിമതി കേസും ഭരണത്തിലെ കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടുന്ന ബിജെപി ജനങ്ങളുടെ സർക്കാരല്ല, ജയിലിൽ പോകുന്നവരുടെ സർക്കാരാണ് ദില്ലിയിലേതെന്നും ബിജെപി പരിഹസിച്ചു. അതേ സമയം ജനപ്രിയ പദ്ധതികളുടെ രജിസ്ട്രേഷനായി അരവിന്ദ് കെജരിവാളും ദില്ലി മുഖ്യമന്ത്രി അതിഷിയും നേരിട്ടിറങ്ങി. ജനപ്രിയ പദ്ധതികള്‍ വീണ്ടും പ്രഖ്യാപിച്ച് വോട്ട് തേടുന്ന കെജ്രിവാളിനെതിരെ കുറ്റപത്രവുമായി ബിജെപി. ബിജെപി എം പി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ കുറ്റപത്രം ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വീഴ്ചകള്‍ […]
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലദേശ് ഇടക്കാല
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ മടക്കി അയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ കത്ത്. ഹസീനയ്ക്ക് ബംഗ്ലദേശിൽ നിയമനടപടി നേരിടേണ്ടതുണ്ടെന്ന് കാട്ടിയാണ് നയതന്ത്രതലത്തിൽ കത്തയച്ചതെന്ന് ഇടക്കാല സർക്കാരിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനകീയ പ്രക്ഷോഭത്തിൽ അധികാരം നഷ്ടമായതിനെത്തുടർന്ന്, ബംഗ്ലദേശ് വിട്ട ഓഗസ്റ്റ് 5 മുതൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ കഴിയുകയാണ്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ബംഗ്ലദേശ് സന്ദർശനത്തിനു പിന്നാലെയാണ് ഹസീനയെ തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് കത്തയയ്ക്കുന്നത്. ഹസീന ഇന്ത്യയിൽ തുടരുന്നതിനെക്കുറിച്ചും മിശ്രിയും ബംഗ്ലദേശ് […]