പ്രതിഷേധ ചൂടില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: യുവതികള്‍ ഉയര്‍ത്തിയ വിവിധ ആരോഗപണങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍തന്നെ തുടരുന്നു. പ്രതിഷേധങ്ങള്‍ പരിഗണിച്ച് നേരത്തെ തീരുമാനിച്ചിരുന്ന പൊതുപരിപാടികളെല്ലാം റദ്ദാക്കിയതായാണ് വിവരം. നിലവില്‍ പത്തനംതിട്ട അടൂര്‍ നെല്ലിമുകളിലെ വീട്ടിലാണ് രാഹുലുള്ളത്.
ഇന്നലെയാണ് പാലക്കാട്ടുനിന്നും കുടുംബത്തോടൊപ്പം രാഹുല്‍ പത്തനംതിട്ടയിലെ വീട്ടിലെത്തിയത്. ചില സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് നാട്ടിലേയ്ക്ക് എത്തിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പിന്നീട് ചടങ്ങുകളില്‍ നിന്നും എംഎല്‍എ വിട്ടുനില്‍ക്കുകയായിരുന്നു. പ്രതിഷേധ സാധ്യത പരിഗണിച്ച് വന്‍ പോലീസ് സന്നാഹവും വീടിന് മുന്നില്‍ തമ്പടിച്ചിട്ടുണ്ട്.