പശ്ചിമേഷ്യയിലെ സംഘര്‍ഷം: നെതന്യാഹു-മോദി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം വ്യാപിക്കുന്നതിന് എതിരായ ഇന്ത്യയുടെ നിലപാട് മോദി നെതന്യാഹുവിനെ അറിയിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടന്‍ മോചിപ്പിക്കണം എന്നാണ് ഇന്ത്യയുടെ നിലപാടെന്നും മോദി വിശദീകരിച്ചു.