ഉദ്യോഗസ്ഥര്‍ കയ്യിലുള്ള തുക രജിസ്റ്ററില്‍ എഴുതണം: സര്‍ക്കുലര്‍ ഇറക്കി സര്‍ക്കാര്‍

 ഉദ്യോഗസ്ഥര്‍ കയ്യിലുള്ള തുക രജിസ്റ്ററില്‍ എഴുതണം: സര്‍ക്കുലര്‍ ഇറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് തടയാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി സര്‍ക്കാര്‍. പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം അവരുടെ കൈവശമുള്ള തുക എത്രയെന്നും സംബന്ധിച്ചും, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയെന്നും സംബന്ധിച്ചുമുള്ള വിവരം ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.

ഉദ്യോഗസ്ഥര്‍ കൈവശമുള്ള തുകയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുടെയും വിവരങ്ങള്‍ ഇങ്ങനെ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ രജിസ്റ്ററുകള്‍ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

 

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *