K. N. പ്രദീപ് കളരിക്കല്‍ AIADMK പ്രവര്‍ത്തക അവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം : എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തക അവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി സാമൂഹ്യ പ്രവര്‍ത്തകന്‍ K. N. പ്രദീപ് കളരിക്കല്‍ നിയമിതനായി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും, സമിതി കോഡിനേറ്ററുമായ ഒ. പനീര്‍ശെല്‍വമാണ് നിയമനം നടത്തിയത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമനം.
പെരുമ്പാവൂര്‍ സ്വദേശിയും, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിറ സാനിധ്യവുമാണ് കെ. എന്‍. പ്രദീപ് കളരിക്കല്‍. അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, പുരട്ച്ചിത്തലൈവി അമ്മ ജയലളിതയുടെ ഏറ്റവും വിശ്വസ്ഥനും, നിലവില്‍ തമിഴ്‌നാട്ടിലെ ഏറ്റവും ശക്തനായ നേതാവുമായ ഒ.പി.എസിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും കെ. എന്‍. പ്രദീപ് കളരിക്കല്‍ പ്രതികരിച്ചു.