Online News

News

കൊതുക് വളരാന്‍ ഇടയാക്കിയാല്‍ പിഴ 10,000/-

എറണാകുളം ജില്ലയിൽ കൊതുകുജന്യരോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും, മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനാലും ഓരോ സ്ഥാപനത്തിന്റെയും അല്ലെങ്കിൽ വീടിന്റെയും പരിസരത്ത് കൊതുകിൻ്റെ പ്രജനനം ഇല്ല എന്നും, കൊതുക് വളരാൻ ഉള്ള സാഹചര്യം ഇല്ല എന്നും ഉറപ്പാക്കണമെന്നു ജില്ലാ ആരോഗ്യ വകുപ്പ്. കേരള നിയമസഭ പാസ്സാക്കിയ കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരം സ്ഥാപനത്തിൻ്റെയോ വീടിൻ്റെയോ ഉള്ളിലോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണപ്പെടുക, പ്രജനനത്തിന് കാരണമാകുന്ന തരത്തിൽ വെള്ളം കെട്ടിനിൽകുക, തോട്ടങ്ങളിലെ ചിരട്ടകൾ, പാളകൾ തുടങ്ങിയവയിൽ കൊതുക് വളരുന്ന സാഹചര്യം കാണപ്പെടുക, […]

Blog News

‘തന്നെ ഗംഗാ മാതാവ് ദത്തെടുത്തു’, വികാരാധീനനായി പ്രധാനമന്ത്രി

ലക്നൗ: പത്രിക സമര്‍പ്പണത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗംഗാ മാതാവ് തന്നെ ദത്തെടുത്തെന്നും കാശിയിലെ ജനങ്ങളുടെ സ്നേഹം തന്നെ ബനാറസിയന്‍ ആക്കി മാറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗംഗാ മാതാവ് എന്നെ വിളിച്ചു. ദൈവത്തെ ആരാധിക്കുന്നതായി കണക്കാക്കിയാണ് ഞാന്‍ എന്റെ എല്ലാ ജോലികളും ചെയ്യുന്നത്. ജനങ്ങളുടെ സ്നേഹം കാണുമ്പോള്‍ എന്റെ ഉത്തരവാദിത്തം എല്ലാദിവസവും വര്‍ദ്ധിക്കുകയാണെന്ന് മനസിലാവുന്നു’- വാരാണസിയുമായുള്ള പത്തുവര്‍ഷത്തെ ബന്ധം ഓര്‍ത്തുകൊണ്ട് മോദി വികാരാധീനനായി. തന്റെ മാതാവ് ഹീരാബെന്‍ […]

Blog News

വിവാഹത്തിന് പിന്നാലെ നവവധുവിന് മര്‍ദനം, കേസെടുത്ത് പോലീസ്

കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരില്‍ മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടന്നത്. തുടര്‍ന്ന് വിവാഹാനന്തരച്ചടങ്ങായ […]

Blog News

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍ മര്‍ദനം, കേസെടുക്കാന്‍ മടിച്ച് പോലീസ്

കൊല്ലം ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുവിന്റെ മര്‍ദനം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനാണ് മര്‍ദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറായിരുന്ന ജാന്‍സി ജെയിംസിന്റെ മുഖത്തടിച്ചുവെന്നാണ് പരാതി. ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും അടിയേറ്റ് കമ്മല്‍ ഉള്‍പ്പെടെ തെറിച്ചുപോയെന്നും പരാതിയില്‍ പറയുന്നു. പലതവണ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ഇതിന് പിന്നാലെയാണ് മര്‍ദനമമെന്നുമാണ് പരാതിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടര്‍ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ […]

Blog News

കുന്നിടിച്ച് മണ്ണെടുത്തു, ചെളിയില്‍ കാര്‍ പുതഞ്ഞ് രോഗി മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് റോഡില്‍ നിറഞ്ഞ ചെളിയില്‍ കാര്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട്‌സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്നും പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചളിയില്‍ കുടുങ്ങിയത്. പിന്നീട് നാട്ടുകാര്‍ എത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണം. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇത് മൂലമാണ് റോഡില്‍ ചെളി നിറഞ്ഞത്. യാതൊരു മുന്‍കരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് […]

Blog News

ഉദ്യോഗസ്ഥര്‍ കയ്യിലുള്ള തുക രജിസ്റ്ററില്‍ എഴുതണം: സര്‍ക്കുലര്‍ ഇറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് തടയാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി സര്‍ക്കാര്‍. പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം അവരുടെ കൈവശമുള്ള തുക എത്രയെന്നും സംബന്ധിച്ചും, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെയെന്നും സംബന്ധിച്ചുമുള്ള വിവരം ഡെയ്ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്‌സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ കൈവശമുള്ള തുകയും മറ്റ് വിലപിടിപ്പുള്ള […]

News

ജീവന് ഭീഷണിയാകുന്നു, ക്ഷേത്രങ്ങളില്‍നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു

വിഷാംശം ഉണ്ടെന്ന വ്യാപക പ്രചരണങ്ങള്‍ക്ക് പിന്നാലെ ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അര്‍ച്ചന, നിവേദ്യം എന്നിവയ്ക്ക് ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല. നിവേദ്യ സമര്‍പ്പണത്തിനു ഭക്തര്‍ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണു നല്‍കേണ്ടത്. ഭക്തരുടെയും സമൂഹത്തിന്റെയും ആശങ്ക പരിഗണിച്ചാണു തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കുന്നു.   അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക […]