ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടിയാണ് പരാതി. എല്‍ഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചു. ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാടിയാണ് പരാതി. കഴിഞ്ഞ 10 നാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വോട്ട് തേടിയത്.
കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ് മാറ്റിയത്. ഹിന്ദു, സിഖ് വിഭാഗക്കാർക്കായി നവംബർ 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്. ആക്രമണത്തിനു സാധ്യതയുള്ളതിനാൽ ക്യാംപ് മാറ്റിവയ്ക്കുകയാണെന്നാണ് ബ്രാംപ്ടന്‍ ത്രിവേണി കമ്യൂണിറ്റി സെന്റർ അധികൃതരുടെ വിശദീകരണം. പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും അവർ അഭ്യർഥിച്ചു. നവംബർ മൂന്നിന് ക്ഷേത്രത്തിൽ നടന്ന ക്യാംപിലേക്ക് ഖലിസ്ഥാനി സംഘടനയിലുള്ളവർ നടത്തിയ മാർച്ച് സംഘർഷത്തിൽ […]
വയനാട്: രാജ്യത്തിന് ഒരു വോട്ട് എന്ന നിലയിൽ തൃശൂരിൽ ജനങ്ങൾ തീരുമാനിച്ചതു കൊണ്ടാണ് താൻ ജയിച്ചതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണ സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെമ്പും കോലും കലക്കുമൊന്നുമല്ല തന്നെ ജയിപ്പിച്ചതെന്നും, അങ്ങനെയായിരുന്നെങ്കിൽ ട്രംപ് ഏതൊക്കെ പൂരം കലക്കിയാണ് ജയിച്ചതെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി ചോദിച്ചു. ഇന്ത്യയിലെ പ്രതിപക്ഷം അത് കണ്ടെത്തട്ടേ. അവിടെയും പോയി കേരള പൊലീസ് കേസ് എടുക്കട്ടെ. ഈ വയനാടും ഇങ്ങ് എടുത്തിരിക്കും. നവ്യയെ […]
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കശ്മീർ നിയമസഭയിൽ പാസാക്കിയ പ്രമേയത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിൻ്റെ നാല് തലമുറകൾ കഴിഞ്ഞാലും ഇക്കാര്യം സംഭവിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിറലയിൽ നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. ‘ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസും കോൺഗ്രസ് പാർട്ടിയും ജമ്മു കശ്മീർ നിയമസഭയിൽ ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ലെന്നാണ് […]
കൊച്ചി: അശമന്നൂര്‍ പഞ്ചായത്തിലെ വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെയുള്ള അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇവിടെ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും പ്രദേശവാസികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നെന്നും പരാതിപ്പെട്ട് പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ കര്‍മസമിതി ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരുപ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നു ജില്ലാ ഫയര്‍ ഓഫീസര്‍ […]
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘര്‍ഷം വ്യാപിക്കുന്നതിന് എതിരായ ഇന്ത്യയുടെ നിലപാട് മോദി നെതന്യാഹുവിനെ അറിയിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടന്‍ മോചിപ്പിക്കണം എന്നാണ് ഇന്ത്യയുടെ നിലപാടെന്നും മോദി വിശദീകരിച്ചു.
തിരുവനന്തപുരം : എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തക അവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി സാമൂഹ്യ പ്രവര്‍ത്തകന്‍ K. N. പ്രദീപ് കളരിക്കല്‍ നിയമിതനായി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും, സമിതി കോഡിനേറ്ററുമായ ഒ. പനീര്‍ശെല്‍വമാണ് നിയമനം നടത്തിയത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. പെരുമ്പാവൂര്‍ സ്വദേശിയും, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ നിറ സാനിധ്യവുമാണ് കെ. എന്‍. പ്രദീപ് കളരിക്കല്‍. അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, പുരട്ച്ചിത്തലൈവി അമ്മ ജയലളിതയുടെ ഏറ്റവും വിശ്വസ്ഥനും, നിലവില്‍ തമിഴ്‌നാട്ടിലെ ഏറ്റവും ശക്തനായ നേതാവുമായ […]
ന്യൂഡൽഹി∙ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം ‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്.
വേദനാജനകമായ സാഹചര്യത്തിൽ രാഷ്‌ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുന്നത് നല്ലതല്ല; രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുക:
കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തം അങ്ങേയറ്റം വേദനാജനകമാണെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കുവൈത്തിൽ ആവശ്യമായ രക്ഷാപ്രവർത്തതനങ്ങൾ ഏകോപിപ്പിക്കാനും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുമുള്ള നടപടികൾ സ്വീകരിച്ച കേന്ദ്രസർക്കാരിനെയും അദ്ദേഹം അഭിനന്ദിച്ചു. വേദനാജനകമായ സാഹചര്യത്തിൽ രാഷ്‌ട്രീയ വിവാദങ്ങൾ സൃഷ്ടിക്കുന്നത് നല്ലതല്ലെന്നും രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും വി മുരളീധരൻ വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കുവൈത്തിലെ ലേബർ ക്യാമ്പിൽ 23 മലയാളികൾ ഉൾപ്പെടെ 50 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം വേദനാജനകമാണ്. ഈ അപകടത്തിൽ ജീവൻ […]
‘രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നരേന്ദ്ര മോദി സർക്കാരിന്‍റെ കേരളത്തോടുള്ള കരുതല്‍’; ആശംസകളുമായി ഓർത്തഡോക്സ്
കോട്ടയം: മൂന്നാം വട്ടവും അധികാരത്തിലേറിയ ബിജെപി നേത്യത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ. മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടേ എന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ആശംസിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും കഴിയുന്നവരുമാണ് യഥാർത്ഥ ഭരണാധികാരി. മതേതരത്വമാണ് ഭാരതത്തിന്‍റെ മുഖമുദ്ര. അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ പുതിയ […]