Online News

Editorial News Uncategorized

ശബരിമല ഡോളി സമരത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

ശബരിമല ഡോളി സമരത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുത്തു. തീർത്ഥാടന കാലയളവിൽ ഇത്തരം പ്രവർത്തികൾ ഇനി പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ ഉച്ചവരെ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തിൽ റിപ്പോർട്ട് നൽകാൻ ചീഫ് പൊലീസ് കോർഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ഇനി ആവർത്തിക്കരുത്. ഇത്തരം സമരങ്ങൾ […]

Blog Editorial News Uncategorized

തിരുവനന്തപുരം കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

തിരുവനന്തപുരം കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ ഉണർവുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. ഇതിനു പുറമെ സ്മാര്‍ട്ട്‌സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് […]

News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പ്രത്യേക സമ്മര്‍ താരിഫും പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും […]

News Uncategorized

പുതിയ തൊഴിലിടസംസ്കാരം രൂപപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്നു ശശി തരൂർ

തൊഴിലിടങ്ങളിൽ നൂതന തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയെ കണ്ട് ചർച്ച നടത്തിയെന്ന് ശശി തരൂര്‍ എംപി. അമിതമായ ജോലി ഭാരവും ജോലി സ്ഥലത്തെ സമ്മർദ്ദവും കാരണം 26 ആം വയസ്സിൽ മരണപ്പെട്ട അന്ന സെബാസ്റ്റ്യന്റെ വിഷയമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. അന്നയുടെ മാതാപിതാക്കളെ നേരിൽ കണ്ട് അവരുടെ വേദന മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ അത്തരം ഒരു അനുഭവം മറ്റു മാതാപിതാക്കൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ട്, തൊഴിലിട സംസ്‌കാരത്തിൽ വലിയ മാറ്റങ്ങൾ […]

News Uncategorized

കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ഒരുങ്ങി ധനകാര്യ വകുപ്പ്

തിരുവനന്തപുരം കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെ. എൻ ബാലഗോപാൽ നിർദേശം നൽകി. പെൻഷൻ വാങ്ങാൻ അനർഹരാണെന്ന് ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധന നടത്തും. സംഭവം പരിശോധിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് ധന വകുപ്പ് കത്ത് നൽകി. ഇന്ന് മുതൽ നടപടി ആരംഭിക്കും. പെൻഷനുമായി ബന്ധപ്പെട്ട് കോട്ടക്കൽ നഗരസഭയിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. പിന്നാലെ നഗരസഭയിൽ വിജിലൻസ് അന്വേഷണത്തിന് ധനവകുപ്പ് ഉത്തരവിട്ടിരുന്നു. ഏഴാം വാർഡിലെ പെൻഷൻ വാങ്ങുന്ന […]

News

കുമളി ഗ്രാമ പഞ്ചായത്ത് വികസന പദ്ധതികൾക്കായി ആറര കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത്

ഇടുക്കി കുമളി ഗ്രാമ പഞ്ചായത്ത് വികസന പദ്ധതികൾക്കായി ആറര കോടി രൂപയ്ക്ക് ഭൂമി വാങ്ങിയത് നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് സംസ്ഥാന ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ കണ്ടെത്തൽ. വിഷയത്തിൽ കൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിൽ നടത്താനാണ് ധനകാര്യ വകുപ്പിൻറെ തീരുമാനം. കുമളിയിലെ ചുരക്കുളം എസ്റ്റേറ്റ് മുറിച്ചു വിറ്റ 4.99 ഏക്കർ ഭൂമിയാണ് കുമളി പഞ്ചായത്ത് വാങ്ങിയത്. ഇടപാടിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ചെലവാക്കിയ ആറ് കോടി മുപ്പത്തി ഒൻപത് ലക്ഷം രൂപ 20 പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി എന്നിവരിൽ […]

News

ശബരിമലയിൽ നടക്കുന്ന അനാചാരങ്ങൾ നിരോധിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ നടക്കുന്ന അനാചാരങ്ങൾ നിരോധിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ വിതറുന്നതും അടക്കമുളള കാര്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് ബോർഡിന്റെ തീരുമാനം. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാനായി തീർത്ഥാടകർക്കിടയിൽ ബോധവത്കരണം നടത്താനും ബോർഡ് തീരുമാനിച്ചു. അടുത്തിടെയാണ് ശബരിമല സന്നിധാനത്തും മാളികപ്പുറത്തും പമ്പയിലും ക്ഷേത്രാചാരവുമായി ബന്ധമില്ലാത്ത anaacharangal കണ്ട് തുടങ്ങിയത്. അതിൽ കൂടുതൽ അനാചാരങ്ങൾ കാണുന്നത് മാളികപ്പുറത്താണ്. ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നതും ശ്രീകോവിലിന് മുകളിലേക്ക് തുണികൾ എറിയുന്നതും മഞ്ഞളും കുങ്കുമവും ഭസ്മവും […]

Health News Uncategorized

നശ മുക്ത് ഭാരത് അഭിയാൻ: എൻഎസ്എസ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

നശ മുക്ത് ഭാരത് അഭിയാൻ ലഹരിമുക്ത കണ്ണൂരിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവ എൻഎസ്എസ് വളണ്ടിയർമാർക്ക് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. എഡിഎം സി പദ്മചന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രൂപീകരിച്ച ലഹരിക്കെതിരായ ജാഗ്രതാ സെല്ലുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ വളണ്ടിയർമാർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എഡിഎം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ പി.കെ സതീഷ് കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ കണ്ണൂർ സർവകലാശാലയ്്ക്ക് […]

News

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ ആദ്യ നാലുമണിക്കൂറില്‍ 24592 പേര് ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്നലെ ആകെ 80984 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയിരുന്നു. വെര്‍ച്ചല്‍ ക്യു വഴി ബുക്ക് ചെയ്യുമ്പോള്‍ അനുവദിക്കപ്പെടുന്ന സമയത്ത് തന്നെ തീര്‍ത്ഥാടകര്‍ എത്തണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഭൂരിഭാഗം ആളുകളും സമയം പാലിക്കാതെയാണ് ദര്‍ശനത്തിന് എത്തുന്നത്. ഇത് തിരക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.  

Uncategorized

അറബിക്കടലിൽ ഇന്ത്യ-ലങ്ക നാവിക സേനകളുടെ സംയുക്ത ഓപ്പറേഷൻ; 500 കിലോ ലഹരിവേട്ട

അറബിക്കടലിൽ ഇന്ത്യ – ലങ്ക നാവിക സേനകളുടെ സംയുക്ത ഓപ്പറേഷനിൽ വൻ ലഹരിവേട്ട. 500 കിലോ ലഹരി മരുന്നാണ് സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. 9 പേരെയും കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. രണ്ട് ലങ്കൻ ബോട്ടുകളിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചത്. ഇവരെ ലങ്കൻ നാവികസേനയ്ക്ക് കൈമാറി. 4 ദിവസം മുമ്പ് മേഖലയിൽ നിന്ന് 6000 കിലോ ലഹരിമരുന്ന് പിടികൂടിയിരുന്നു. രണ്ട് ലങ്കൻ ബോട്ടുകളിൽ നിന്നാണ് അന്ന് 6000 കിലോ ലഹരിമരുന്ന് പിടിച്ചത്.