വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി. സ്ഥാപിച്ച സ്റ്റേഷനുകൾ ഭൂരിപക്ഷവും പ്രയോജനരഹിതം. പുതിയ വാഹനങ്ങളുടെ ബാറ്ററി സംഭരണശേഷിക്കനുസൃതമായി ചാർജിങ്ങിന് സ്റ്റേഷനുകൾ നവീകരിക്കാത്തതാണു ബുദ്ധിമുട്ട്. സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ ഉണ്ട്. കെ.എസ്.ഇ.ബി.യാണ് ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാനത്തെ നോഡൽ ഏജൻസി. ഇതിന്റെയടിസ്ഥാനത്തിൽ, 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും 1,169 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു. എന്നാൽ, പുതിയ വാഹനങ്ങൾ ചാർജ് ചെയ്യാൻ ഇവ പ്രാപ്തമല്ല . അടുത്തിടെ സർക്കാരിന്റെ വൈദ്യുത വാഹനങ്ങൾക്കുൾപ്പെടെ ചാർജ് ചെയ്യാൻ പറ്റാത്ത ഗതികേടുണ്ടായി. ഇത്തരം […]
വെടിക്കെട്ടു നടക്കുമ്പോൾ ആനയ്ക്കു കൂച്ചുവിലങ്ങിട്ടില്ലെങ്കിൽ ഓടുമെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നതെന്തിനെന്നു ഹൈക്കോടതി
വെടിക്കെട്ടു നടക്കുമ്പോൾ ആനയ്ക്കു കൂച്ചുവിലങ്ങിട്ടില്ലെങ്കിൽ ഓടുമെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നതെന്തിനെന്നു ഹൈക്കോടതി. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞതു സംബന്ധിച്ച ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചോദ്യം ചെയ്യ്തത്. വെടിക്കെട്ടുള്ള സ്ഥലത്തു കൂച്ചുവിലങ്ങില്ലാതെ ആനകളെ നിർത്തിയാൽ ആനകൾ അസ്വസ്ഥരാകുമെന്ന റിപ്പോർട്ടിലുള്ളതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനും ഗുരുവായൂർ ദേവസ്വം ബോർഡിനും നിർദേശം […]
സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ. 2026-27 സാമ്പത്തിക വർഷം മുതൽ ഇതു വെട്ടിക്കുറച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ കേന്ദ്രം പിരിക്കുന്ന നികുതിയിൽ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കാറുള്ളത്. ഇത് 40 ശതമാനത്തിലേക്കെങ്കിലും കുറയ്ക്കാനാണ് ആലോചന. നികുതിവിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടത് അടുത്തിടെയാണ്. 20 ശതമാനം മാത്രമായിരുന്നു 1980ൽ വിഹിതം. ഇതാണ് പിന്നീട് 41 ശതമാനത്തിലേക്ക് ഉയർത്തിയത്. വിഹിതം ഒരു ശതമാനം കുറച്ചാൽ വർഷം ശരാശരി 35,000 കോടി രൂപ […]
അർഹതപ്പെട്ട പണം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടാൽ പലിശ രൂപത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം
അർഹതപ്പെട്ട പണം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടാൽ പലിശ രൂപത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി . റവന്യു വകുപ്പു പിരിച്ച അധികത്തുകയോ നികുതിയോ അന്യായമായി കൈവശം വച്ചാൽ ന്യായമായ പലിശ സഹിതം പണം മടക്കി നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവർ കൂട്ടിച്ചേർത്തു.സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടു വാങ്ങിയ 28.10 ലക്ഷം രൂപയുടെ ഇ–സ്റ്റാംപ് ഏജന്റ് നഷ്ടപ്പെടുത്തിയതിനെ തുടർന്നുണ്ടായ കേസിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും പണം മുടക്കി വാങ്ങിയ ഇ സ്റ്റാംപ് ഉപയോഗിക്കാൻ കഴിയാതെ […]
ചൂരൽമല ദുരന്തത്തിന് ആറു മാസത്തിനു ശേഷം പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടും
ചൂരൽമല ദുരന്തത്തിന് ആറു മാസത്തിനു ശേഷം പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വായ്പ ദുരിതാശ്വാസമായി മാറ്റണമെന്നും സമയപരിധി നീട്ടണമെന്നും കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു. 298 പേർ മരിക്കുകയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്ത ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ പ്രതീക്ഷയോടെയാണു കണ്ടത്. ഈ ദുരന്തത്തെ അതിജീവിക്കാൻ അസാമാന്യ ധൈര്യം വയനാട്ടിലെ ജനങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായമില്ലാതെ കഴിയില്ല. […]
രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്
രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യിതു. പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോൾ മാസം നിശ്ചിത തുക […]
പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച്
പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ നൽകിരിക്കണം. തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച […]
ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് . സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ വ്യക്തമാക്കി . എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല. തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ കുട്ടിച്ചർത്തു . ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി. ആരെയും ഭയമില്ല. കോൺഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും […]
കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ
കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ എന്നതിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. കോവിഡ് വാക്സീനാണ് ഭർത്താവിന്റെ അകാല മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മലയാളി കെ.എ. സയ്തയുടെ ഹർജിയിലാണ് കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടിയത്. കോവിഡ് മരണങ്ങളെയും കോവിഡ് വാക്സീൻ മരണങ്ങളെയും വേർതിരിച്ച് പരിഗണിക്കേണ്ടതില്ലെന്നു വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസുമാരായ വിക്രം നാഥിന്റെയും സന്ദീപ് മേത്തയുടെയും ബെഞ്ച് 3 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും നിർദേശിച്ചു. ഹർജി അടുത്തമാസം […]
തെളിവു നിയമപ്രകാരം, കുട്ടിയാണെങ്കിലും സാക്ഷിമൊഴിക്കു സാധുതയുണ്ടെന്ന് സുപ്രീം കോടതി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ ഭർത്താവ് ശിക്ഷിക്കപ്പെട്ടത്. പ്രതി നൽകിയ വിശദീകരണങ്ങളിലെ പൊരുത്തക്കേട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴു വയസ്സുകാരിയായ മകൾ മാത്രമായിരുന്നു സാക്ഷി. അതുകൊണ്ടുതന്നെ മകളുടെ മൊഴി വിശ്വസനീയമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. വിസ്തരിച്ചുള്ളതും സ്ഥിരതയുള്ളതുമാണ് പെൺകുട്ടി നൽകിയ മൊഴിയെന്നു കോടതി വ്യക്തമാക്കി.
