Online News

Blog Editorial News Uncategorized

മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷ്ടാക്കൾ കവർന്നത് 12 ലക്ഷം രൂപയുടെ

മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോഷ്ടാക്കൾ കവർന്നത് 12 ലക്ഷം രൂപയുടെ സാധനങ്ങൾ. മൊബൈൽ ഫോണുകളും, സ്വർണ്ണമാലകളും, പേഴ്സും പണവുമടക്കം മോഷണം പോയതായി പൊലീസിന് നിരവധി പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചാം തീയതി ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് ലക്ഷണങ്ങളുടെ മോഷണം നടന്നത്. വിവധ പരാതികളിൽ അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും […]

Editorial News Video

നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ്

നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവർക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കും എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യതമാക്കി. ചിട്ടയായ പ്രവർത്തനവും പൊലീസുമായുള്ള ഏകോപനവും തിരക്ക് നിയന്ത്രിക്കുന്നതിൽ ഫലം കണ്ടു. മണ്ഡല മകരവിളക്ക് ഒരുക്കങ്ങൾ തൃപ്തികരമാണ്. വെർച്വൽ ക്യൂ പരിധി ഉയർത്തേണ്ട ആവശ്യമില്ല. ആളുകൾ സുഗമമായി ദർശനം പൂർത്തിയാക്കി മടങ്ങുന്നുണ്ട്. […]

News Uncategorized

വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമുള്ളതാണെന്നു വി.ഡി. സതീശന്‍

സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം വൈദ്യുതി നിരക്ക് കൂടുകയാണെന്നും അത് അനാസ്ഥകൊണ്ടും അഴിമതികൊണ്ടും ഉണ്ടാക്കിവെച്ചതാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രയാസപ്പെടുന്ന ആളുകളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ഈ പരിപാടി പിന്‍വലിക്കണം. നിരക്കുവര്‍ധനവിനെതിരേ കോണ്‍ഗ്രസും യു.ഡി.എഫും സമരമുഖത്തേക്ക് പോവുമെന്നും, പുതിയ വൈദ്യുതി നിരക്ക് അനുസരിച്ച് ഇപ്പോള്‍ 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു സാധാരണക്കാരന് 50 രൂപയോളം കൂടുതല്‍ വരും. മാര്‍ച്ച് മാസം കഴിഞ്ഞാല്‍ അത് നൂറ് […]

Editorial News Uncategorized

ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ്

ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനത്തിന്റെ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോർഡിനേറ്റർ. ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ് സോപാനത്തിൽ തുടർന്നതിനാൽ മറ്റ് ഭക്തർക്ക് ദർശനത്തിൽ കാലതാമസമുണ്ടായെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. സോപാനത്തിന് മുന്നിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുത്. കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന […]

Blog Editorial News Uncategorized

മണ്ഡലകാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധനയെന്നു

മണ്ഡലകാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധനയെന്നു റിപ്പോർട്ട്. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60 കോടി 54 ലക്ഷത്തി 95040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42 കോടി 20 ലക്ഷത്തി 15585 രൂപയാണ് അപ്പം അരവണ വില്പനയിൽ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും […]

Blog Editorial News Uncategorized

മഹാരാഷ്ട്ര നിയമസഭയിലെ നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിച്ച് മഹാ വികാസ് അഘാഡി

മഹാരാഷ്ട്ര നിയമസഭയിലെ നിയുക്ത എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്‌കരിച്ച് മഹാ വികാസ് അഘാഡി. മഹായുതി സഖ്യം വിജയിച്ചത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേട് നടത്തിക്കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു എം.വി.എ. സഭ വിട്ടിറങ്ങിയത്‌. അതേസമയം സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളായ അബു അസീം അസ്മിയും റായിസ് ഷേഖും സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 288 എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനു വേണ്ടിയുള്ള മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് ചേരുന്നത്. ഇ.വി.എമ്മുകള്‍ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്‍ ഇന്നത്തെ സത്യപ്രതിജ്ഞാ […]

Blog Editorial News Uncategorized

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. ഇന്നലെയാണ് ഇതിന്റെ വിശദാംശങ്ങൾ കോടതി ചോദിച്ചത്. വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം അറിയില്ല. വ്യാഴാഴ്ച കോടതിയിൽ വിശദാംശങ്ങൾ കൊടുക്കണം എന്ന് വാർത്തകളിലൂടെ അറിഞ്ഞു. സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോടതിയിൽ ഹാജരായ ആൾ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം എനിക്കറിയില്ല. അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോ എന്ന് അറിയില്ല. എസ്ഡിആർഎഫ് പണം ചൂരൽ […]

News

സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ്

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും.കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ധാരണയായെന്നാണ് സൂചന. തീരുമാനം വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

News

വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേരളത്തെ പഴിച്ച് കേന്ദ്ര സര്‍ക്കാര്‍

വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേരളത്തെ പഴിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ട് സമ്ര്‍പ്പിച്ച നിവേദനത്തിന് അമിത് ഷാ മറുപടി നല്കി സംസ്ഥാനം വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം വലിയ താമസം വരുത്തി. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചു.ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു. അതേ സമയം ദുരന്തത്തെ […]

Blog Editorial News Uncategorized

രാജ്യസഭയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്തെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍

രാജ്യസഭയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെടുത്തെന്ന് ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍. കോൺഗ്രസ് എംപി മനു അഭിഷേക് സിംഗ്‍വിയുടെ ഇരിപ്പിടത്തില്‍ നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തതെന്നും അന്വേഷണം പ്രഖ്യാപിച്ചതായും ചെയര്‍മാന്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനത്തിലെത്തരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖര്‍ഗെ പറഞ്ഞു. അഞ്ഞൂറിന്‍റെ ഒരു നോട്ടുമായാണ് സഭയില്‍ പോയതെന്നും ആരോപണം ഞെട്ടിച്ചുവെന്നും സിംഗ് വി പ്രതികരിച്ചു. രാവിലെ സഭ ചേര്‍ന്നയുടന്‍ ഭരണപക്ഷത്ത് നിന്നാണ് ബഹളം തുടങ്ങിയത്. സുരക്ഷ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എംപിമാരുടെ ഇരിപ്പിടം പരിശോധിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നു ആവശ്യപ്പെട്ട് […]