Online News

Blog Editorial News Uncategorized

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത 32 കേസുകളിൽ അന്വേഷണം തുടരുന്നതായി സർക്കാർ ഹൈക്കോടതിയിൽ. രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു. ഒരു അതിജീവിതയുടെ പരാതിയിൽ മാത്രം 11 കേസുകളെടുത്തിട്ടുണ്ടെന്നും എസ് ഐ ടി സംഘം ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഹേമ കമ്മിറ്റിയിൽ പേരുളള എല്ലാവരേയും എസ് ഐ ടി ബന്ധപ്പെട്ടോ എന്ന് ഡബ്ല്യൂസിസി കോടതിയിൽ സംശയം പ്രകടിപ്പിച്ചു. റിപ്പോർട്ടിൽ പേരുളള എല്ലാവരുമായും സംസാരിച്ചെന്ന് സർക്കാർ മറപടി നൽകി. അന്വേഷണ പുരോഗതി റിപ്പോർട്ട് […]

Blog Editorial News Uncategorized

ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ

ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയം അടക്കം ഉയർത്തിയാണ് ബില്ലിനെതിരെ കോൺഗ്രസ് എംപി അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂരിൻ്റെ മറുപടി. സർക്കാർ എടുത്തു ചാടി ബിൽ അവതരിപ്പിക്കുകയാണെന്ന് ശശി തരൂർ വിമർശിച്ചു. വിദ്ഗ്ദ്ധ പഠനം നടത്താതെയാണ് ബില്ല് കൊണ്ടുവന്നത്. വയനാടിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ്. ഒരു പ്രദേശം തന്നെ ഇല്ലാതായി. 480 […]

Blog Editorial News Uncategorized

കേരള ബി.ജെ.പി.യില്‍ വന്‍ പൊളിച്ചുപണി

തിരുവനന്തപുരം: കേരള ബി.ജെ.പി.യില്‍ വന്‍ പൊളിച്ചുപണി. സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ കോര്‍ കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ജില്ലാ കമ്മിറ്റികളുടെ എണ്ണം ഇരട്ടിയിലധികമാകും. 31 ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളുമുണ്ടാകും. പത്തുലക്ഷം ജനസംഖ്യയുള്ള മേഖലകളെ തിരിച്ചാണ് ഓരോ ജില്ലയാക്കുക. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാവും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ക്കാണ് മൂന്ന് ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കുക. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കലാണ് തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.

Blog Editorial News Uncategorized

പാർലമെന്റ് വളപ്പിൽ ‘മോദിയുമായും അദാനിയുമായും’ ഹാസ്യ അഭിമുഖം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ

ന്യൂഡൽഹി: ‘മോദിയും അദാനിയും ഒന്നാണ്’ എന്ന മുദ്രാവാക്യമുയർത്തിയുള്ള പ്രതിഷേധ പ്രകടനത്തിനിടെ പാർലമെന്റ് വളപ്പിൽ ‘മോദിയുമായും അദാനിയുമായും’ ഹാസ്യ അഭിമുഖം നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ച് തോളോട് തോൾ ചേർന്നുനിന്ന എം.പി.മാരായ കാൽഗെ ശിവജി ബന്ദപ്പയുമായും മാണിക്കം ടാഗോറുമായുമായിരുന്നു രാഹുൽ ഗാന്ധിയുടെ തമാശ രീതിയിലെ അഭിമുഖം. പാർലമെന്റിന്റെ മകരദ്വാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ത്യ പാർട്ടി നേതാക്കളും പങ്കെടുത്ത സമരത്തിലായിരുന്നു കൗതുകക്കാഴ്ച. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഹാസ്യ […]

Editorial News Uncategorized

ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതിക്ക് മോട്ടോര്‍വാഹന വകുപ്പ് മാറ്റം

ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടന്‍ ലൈസന്‍സ് നല്‍കുന്ന പരമ്പരാഗത രീതിക്ക് മോട്ടോര്‍വാഹന വകുപ്പ് മാറ്റം വരുത്താനൊരുങ്ങുന്നു. ആറു മാസത്തെയോ ഒരുവര്‍ഷത്തെയോ കാലയളവില്‍ നിരീക്ഷണാടിസ്ഥാനത്തിലുള്ള പ്രൊബേഷണറി ലൈസന്‍സ് ഏര്‍പ്പെടുത്താനാണ് ആലോചന. ആദ്യം പ്രൊബേഷണറി ലൈസന്‍സാകും നല്‍കുക. ഇക്കാലയളവില്‍ അപകടരഹിത യാത്ര ഉറപ്പാക്കിയാലേ ലൈസന്‍സ് നല്‍കൂ. ഇത്തരത്തില്‍ പ്രൊബേഷണറി ലൈസന്‍സ് നല്‍കുന്ന രാജ്യങ്ങളുടെ വിവരം വകുപ്പു ശേഖരിച്ചിട്ടുണ്ട്. ഡ്രൈവര്‍ കൂടുതല്‍ പ്രായോഗിക അറിവും പ്രാഗത്ഭ്യവും നേടുകയെന്ന ലക്ഷ്യത്തോടെയാണു പരിഷ്‌കാരം. ലൈസന്‍സ് കിട്ടിയാലുടന്‍ വാഹനവുമായി പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണു വകുപ്പിന്റെ വിലയിരുത്തല്‍. ആലപ്പുഴയില്‍ […]

Blog Editorial Fashion News Uncategorized

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്‍കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് ചാണ്ടി

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്‍കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എല്‍.എ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെ, ഇപ്പോഴും കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ.സുധാകരന്റെയും വി.ഡി. സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോ എന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. എല്ലാവരേയും ചേർത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാൽ അത് അം​ഗീകരിക്കാൻ സാധിക്കില്ല. ചിലർ മാറിനിൽക്കുകയും ചിലർ […]

Blog Editorial News Uncategorized

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ

ഡൽഹി: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആ​ഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കാമെന്നുമാണ് പ്രമുഖ മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെ.പി.സി. ചർച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ചർച്ചയുടെ ഭാ​ഗമാക്കുമെന്നും സാധാരണക്കാരായ പൗരന്മാരുടെ അഭിപ്രായം തേടുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ […]

News

കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ അമ്മമാരുടെ കൂട്ടമരണം

കർണാടക ബെല്ലാരിയിൽ സർക്കാരാശുപത്രിയിൽ അമ്മമാരുടെ കൂട്ടമരണം. പ്രസവവാർഡിൽ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാർ മരിച്ചു. നവംബർ 9 മുതൽ 11 വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. ഈ മൂന്ന് ദിവസത്തിൽ 34 സ്ത്രീകൾ പ്രസവിച്ചതിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി. കിഡ്‌നിയിലടക്കം ഗുരുതര മുറിവുകളുണ്ട്. ഇവരിൽ അഞ്ച് പേരാണ് മരിച്ചത്. മറ്റ് രണ്ട് പേർ അത്യാസന്ന നിലയിലാണ്. റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നൽകിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് വിവരം. സംസ്ഥാനത്തെ […]

News

സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷയായി തുടര്‍ന്ന വ്യക്തിയാണ് സോണിയാ ഗാന്ധി. എന്നാല്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ഇവര്‍. നിലവില്‍ രാജ്യസഭാ എം പിയും […]

Blog Editorial News

പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ

പോഷ് നിയമത്തിന്റെ പരിധിയിൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ടുവരണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവതരിപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ ഹർജിയുമായി കോടതിയെ സമീപിച്ചാൽ പരിഗണിക്കാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, മൻമോഹൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. തൊഴിലിടത്തിലെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്ന പോഷ് നിയമം നടപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക യോഗ മായ എം.ജി യാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കേന്ദ്ര സർക്കാരിനെയും […]