ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം. ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം. തെലങ്കാന സർക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. പ്രമേയം അംഗീകരിക്കാൻ കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായും തിവാരി പറഞ്ഞു. മൻമോഹൻ സിങ്ങിനു ഭാരതരത്‌നം നൽകണമെന്ന പ്രമേയത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിൽ മൻമോഹൻ സിങ്ങിന്റെ പ്രതിമ […]
കർഷകസമര വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ചുള്ള നടപടിയെടുക്കുമെന്നും കേന്ദ്ര
ന്യൂഡൽഹി: കർഷകസമര വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ചുള്ള നടപടിയെടുക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കർഷക സമര നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം തീർപ്പാക്കാൻ ചർച്ച നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു മാസത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റുന്നതിന് പഞ്ചാബ് സർക്കാരിനു സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു.
ചെന്നൈ: തമിഴ്നാട്ടിലെ ആവഡിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരള അതിർത്തികളിലേക്കു നീണ്ടേക്കും എന്ന് റിപ്പോർട്ട്. തിരുവള്ളൂരിൽ നിന്ന് ആനക്കൊമ്പുകൾ കാറിൽ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു വനംവകുപ്പു പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇതിനിടെ, തിരുനിൻട്രവൂർ ഭാഗത്തേക്കു നിർത്താതെ പോയ കാറിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നു. ഗോമതിപുരം സ്കൂളിനു സമീപത്തെ ഇടുങ്ങിയ റോഡിൽ അമിതവേഗത്തിലെത്തിയ കാർ കാൽനട യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. തുടർന്നു കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഉദ്യോഗസ്ഥർ കാർ പരിശോധിച്ചപ്പോഴാണ് […]
ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു കീഴിലെ സവർക്കറുടെ പേരിലുള്ള കോളജിന്റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്നു വിവരം. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഓഫിസിൽ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. നജ്ഫ്ഗഡിലെ സവർക്കർ കോളജ് 140 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്. സൂരജ്മൽ വിഹാറിൽ 373 കോടി ചെലവിൽ പുതിയ കോളേജ് ഡൽഹി സർവകലാശാല സ്ഥാപിക്കുന്നുണ്ട്. 107 കോടി ചെലവ് പ്രതീക്ഷിക്കുന്ന മറ്റൊരു കോളജ് ദ്വാരകയിലും നിർമിക്കും. അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ […]
ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മറുപടിയുമായി
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരോൾ കൊടുക്കുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി. പരോൾ തടവുകാരൻ്റെ അവകാശമാണെന്നും അത് ഇല്ലാതാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പലയാളുകള്‍ക്കും പരോള്‍ കിട്ടുന്നുണ്ടല്ലോ. അതിനെന്ത് ചെയ്യാനാ. ഒരാള്‍ക്ക് പ്രത്യേക പരോള്‍ കൊടുക്കണമെന്നോ പരോള്‍ കൊടുക്കാന്‍ പാടില്ലെന്നോ. അങ്ങനെ ഒരു തരത്തിലുമുള്ള ഇടപെടലും സി.പി.എം. നടത്തില്ല. ഞങ്ങള്‍ക്കത് ബാധകമല്ല. അതെല്ലാം സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി ജയിലുമായി […]
മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ് പദ്ധതി നിലവില്‍ വരുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കി. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും വീടുകള്‍ […]
മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി
ലക്നൗവിൽ മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും ധനമന്ത്രി നിർമല സീതാരാമനും ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയ്ക്കും പ്രയാഗ്‌രാജിൽ 2025ൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മിസോറം ഗവർണർ വി.കെ.സിങ് എന്നിവരെയും […]
കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. ദുരന്തമുണ്ടായപ്പോൾ മുതൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം കേന്ദ്രം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിലേക്കു പണം കൈമാറിയെന്നും കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തഭൂമി സന്ദർശിച്ചിട്ടും സഹായം അനുവദിക്കുന്നതിനോ […]
ബഹിരാകാശത്തു ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു പിഎസ്എൽവി–സി60 റോക്കറ്റ് കുതിച്ചുയർന്നു. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് എന്ന സ്‌പേഡെക്‌സ് (SpaDeX) ദൗത്യവുമായാണു റോക്കറ്റ് കുതിച്ചത്. ബഹിരാകാശത്തു ചുറ്റിത്തിരിയുന്ന 2 പേടകങ്ങൾ കൂട്ടിച്ചേർക്കുന്ന അപൂർവദൗത്യമാണു ലക്ഷ്യം. ഇതു വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 2 ഉപഗ്രഹങ്ങള്‍ക്കു പുറമെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ഭ്രമണപഥത്തിലെത്തിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണു (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക. 476 […]
പാലക്കാട്: നിലമ്പൂർ നഗരസഭയിൽ നിന്നുള്ള മാലിന്യം പാലക്കാട് തള്ളിയതായി ആരോപണം. പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് മാലിന്യം തള്ളിയതെന്ന് പാലക്കാട് നഗരസഭ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. ശനിയാഴ്ച്ച രാത്രി 11 നും 4 നും ഇടയ്ക്കാണ് പാലക്കാട് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളിയിരിക്കുന്നത്. ലോറിയിൽ മാലിന്യം കൊണ്ടു വരുന്നതും പ്രദേശത്ത് തള്ളുന്നതുമായ ദൃശ്യങ്ങൾ സി സി ടി വിയിലൂടെ നഗര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. […]