Online News

News

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ ആത്മഹത്യയില്‍ എടുത്ത കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ ആത്മഹത്യയില്‍ എടുത്ത കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ബാങ്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്‍ വഞ്ചിച്ചെന്ന കേസില്‍ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളും ഇതോടൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ പ്രേരണകേസിലെ മൂന്ന് പ്രതികളുടെയും അറസ്റ്റ് പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു. എൻഎം വിജയന്‍റയും മകന്‍റെയും മരണത്തില്‍ ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷെരീഫിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കേസില്‍ പ്രേരണകുറ്റം ചുമത്തിയിരിക്കുന്നത് […]

News Video

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള

ഡൽഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി പറഞ്ഞു. ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി അപ്പീൽ തള്ളിയത്. ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് മകൾ സുപ്രീംകോടതിയെ സമീപിച്ചത്. മൃതദേഹം കളമശ്ശേരി […]

News

നെയ്യാറ്റിൻകരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാൻ അനുവദിക്കില്ലെന്ന് മരിച്ച ഗോപന്റെ മകൻ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ സമാധി സ്ഥലം പൊളിക്കാൻ അനുവദിക്കില്ലെന്ന് മരിച്ച ഗോപന്റെ മകൻ. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കും. സമാധി പോസ്റ്റർ അച്ചടിച്ചത് താനാണ്. വ്യാഴാഴ്ച ആലുംമൂട് നിന്നാണ് പ്രിന്റ് എടുത്തത്. പൊലീസ് ഇന്നലെയും മൊഴി രേപ്പെടുത്തി. ഇതുവരെ പൊലീസ് നോട്ടിസ് നൽകിയിട്ടില്ലെന്നും സനന്ദൻ പറഞ്ഞു. ഗോപൻ മരിച്ച ദിവസം വീട്ടിൽ വന്നുവെന്ന് മക്കൾ പറഞ്ഞ രണ്ടുപേരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങൾ അല്ലാതെ മറ്റാരും […]

News

ഇന്ത്യയുടെ നാഗ് മാർക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരമെന്നു

ഇന്ത്യയുടെ നാഗ് മാർക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലാണിത്. മൂന്ന് ഫീൽഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂർത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതർ അറിയിച്ചു. ഇതോടെ മിസൈൽ സംവിധാനം ഉടൻ സൈന്യത്തിന്റെ ഭാഗമാകും.

education News

ബിജെപിക്കും ആംആദ്മി പാർട്ടിക്കും എതിരെ ഗുരുതര ആരോപണമുയർത്തി ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

ബിജെപിക്കും ആംആദ്മി പാർട്ടിക്കും എതിരെ ഗുരുതര ആരോപണമുയർത്തി ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി. വിലക്കയറ്റം കുറയ്ക്കുമെന്നു പറഞ്ഞ നരേന്ദ്ര മോദിയും അരവിന്ദ് കേജ്‌രിവാളും അതിൽ പരാജയപ്പെട്ടു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുൻകാലങ്ങളിലെന്ന പോലെ വികസനം ഉറപ്പാണ്. ബിജെപിക്കോ കേജ്‌രിവാളിനോ കഴിയാത്തതു കോൺഗ്രസ് ചെയ്യും. ഫെബ്രുവരി 5നു നടക്കുന്ന തിരഞ്ഞെടുപ്പിനായി ആദ്യമായി പ്രചാരണത്തിനിറങ്ങിയ രാഹുൽ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുകയും സംവരണ പരിധി ഉയർത്തുകയും ചെയ്യുമെന്ന് സീലംപുരിൽ നടന്ന യോഗത്തിൽ പറഞ്ഞു. ആശയധാരകൾ തമ്മിലുള്ള പോരാട്ടമാണ് […]

News

വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം

കൽപ്പറ്റ: വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പുലർച്ചെ വളർത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തിൽ ഒരു കൂട് കൂടി സ്ഥാപിച്ചു. ദേവർഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്. പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ തേടി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള തെരച്ചിൽ […]

News

ഉത്തർ പ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം

ദില്ലി: ഉത്തർ പ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി ചടങ്ങിനെത്തും. ഇത്രയും ദിവസങ്ങളിലായി ആകെ 40 കോടി തീർത്ഥാടകർ ചടങ്ങിനെത്തും എന്നാണ് പ്രതീക്ഷ. മഹാകുംഭമേളക്കായി പ്രയാ​ഗ് രാജിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നത്തെ പൗഷ് പൂർണിമ മുതൽ 2025 ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. ഇന്ന് […]

News

എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ

മലപ്പുറം: എംഎൽഎ സ്ഥാനം രാജി വെച്ച് പി വി അൻവർ. രാവിലെ 9.30 യോടെ സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും അൻവർ […]

Health News

മലയാളത്തിന്റെ പ്രിയഗായകന്‍ പി.ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

മലയാളത്തിന്റെ പ്രിയഗായകന്‍ പി.ജയചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത വികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്ന ഐതിഹാസിക ശബ്ദം കൊണ്ട് അനുഗ്രഹീതനായ കലാകാരനായിരുന്നു പി.ജയചന്ദ്രന്‍ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകള്‍ വരും തലമുറകളുടെ പോലും ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതാണ്. ജയചന്ദ്രന്റെ വിയോഗത്തില്‍ എന്റെ ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു ജയചന്ദ്രന്റെ മരണം. അര്‍ബുദരോഗബാധിതനായി ഏറെനാളായി […]

Health

രാജ്യത്തെ 10,000 പേരുടെ ജനിതക ഡേറ്റ ഗവേഷണ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാർ തുറന്നുകൊടുത്തു

ഡൽഹി: രാജ്യത്തെ 10,000 പേരുടെ ജനിതക ഡേറ്റ ഗവേഷണ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാർ തുറന്നുകൊടുത്തു. ദേശീയതലത്തിൽ ജനിതക ഡേറ്റബേസ് തയാറാക്കാനായി ‘ജീനോം ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യമാകെ 19,000 പേരുടെ രക്തസാംപിളുകളാണു വ്യക്തികളുടെ അനുമതിയോടെ എടുത്തത്. ഇതിൽ ജനിതക ശ്രേണീകരണം പൂർത്തിയായ 10,000 സാംപിളുകളാണു പുറത്തുവിട്ടത്. കേരളത്തിൽനിന്ന് 7 ജനസംഖ്യാവിഭാഗങ്ങളിൽ നിന്നായി 1,851 പേരുടെ സാംപിൾ എടുത്തിരുന്നു. രാജ്യമാകെ 99 ജനസംഖ്യാവിഭാഗങ്ങളുടേതായി 10 ലക്ഷം പേരുടെ ജനിതക സാംപിളുകൾ ശേഖരിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ […]