Online News

News Uncategorized

മുന്നറിയിപ്പില്ലാതെ തമിഴ്നാട് അടച്ചിട്ട അട്ടപ്പാടി മുള്ളി ചെക്പോസ്റ്റ് തുറക്കണമെന്ന് ഊട്ടി എംഎൽഎ തമിഴ്നാട്

അഗളി: അട്ടപ്പാടിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാതയിൽ തമിഴ്നാട് വനം വകുപ്പ് അടച്ചിട്ട മുള്ളിയിലെ ചെക്ക്പോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഊട്ടി എംഎൽഎ ആർ.ഗണേഷ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു നിവേദനം നൽകി. കേരളത്തിൽ നിന്ന് ഒട്ടേറെ സഞ്ചാരികളാണ് അട്ടപ്പാടി, മുള്ളി, മഞ്ജുർ വഴി കിണ്ണക്കരയിലൂടെ ഊട്ടിയിലും എത്തിയിരുന്നത്. നീലഗിരിയിലെ ടൂറിസത്തിന് മുള്ളി ചെക്പോസ്റ്റ് ഏറെ സഹായകമായിരുന്നു. കൃഷി. വാണിജ്യം എന്നീ ആവശ്യങ്ങൾക്കും ബന്ധുക്കളെ കാണാനും സ്‌ഥിരമായി അട്ടപ്പാടിക്കാർക്ക് ഇതുവഴി യാത്ര ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പൂർണമായി […]

News

മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം

പ്രയാഗ്‌രാജ്: യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന സ്ഥലത്ത് പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം. ഒട്ടേറെ ടെന്റുകൾ കത്തിനശിച്ചു. ആർക്കും പരുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഗ്നിരക്ഷാ സേനയുടെ അഞ്ച് വാഹനങ്ങൾ സ്ഥലത്തുണ്ടായിരുന്നതിനാൽ ഉടൻ തന്നെ തീയണയ്ക്കാൻ ആരംഭിച്ചു. അടുത്തുള്ള ടെന്റുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുമുണ്ട്. സെക്ടർ 19 മേഖലയിലെ ടെന്റിനുള്ളിൽ രണ്ടു സിലിൻഡറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

News

രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ

കോയമ്പത്തൂർ: രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് നശിപ്പിച്ചു. വീടിനകത്തെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് അരിയും കഴിച്ചാണ് ഒറ്റയാൻ തിരിച്ചു മടങ്ങിയത്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരിയ നായക്കം പാളയം റേഞ്ചിലെ കൂടല്ലൂർ നഗരസഭ പരിധിയിലാണ് ഒറ്റയാൻ ദിവസങ്ങളായി കറങ്ങുന്നത്. എന്നാൽ വെള്ളിയാഴ്ച രാത്രി തെക്കു പാളയം കെന്നടി തെൻട്രൽ അവന്യുവിൽ നാല് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് അതിഥിയായി ഒറ്റയാനും എത്തിയത്. രാത്രി കതക് […]

News

വയനാട് ചൂരൽമല,മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് 15

കൊച്ചി: വയനാട് ചൂരൽമല,മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർവേ നടത്തി നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം എത്രയെന്നു തിട്ടപ്പെടുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗോത്ര വിഭാഗത്തിൽ ഉൾപ്പെട്ടവർ ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യപ്പെടുന്നില്ലെങ്കിൽ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നൽകുകയോ വനം അവകാശ നിയമപ്രകാരം വന മേഖലയോടു ചേർന്ന് ഉൾപ്പെടെ ഉചിതമായ ഭൂമി നൽകുകയോ ചെയ്യും. എന്നാൽ, വീട് നിർമിക്കാൻ 15 […]

News

ഡ്രഡ്ജർ അഴിമതി കേസിൽ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ തേടി

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ തേടി നെതർലൻഡ്സിനെ സമീപിച്ചെന്ന് കേന്ദ്രം. ഇതിനായി നെതർലൻഡ്സ് സർക്കാരിന് ലെറ്റർ റോഗടറി (Letter Rogatory) കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്നും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്. വി. രാജു സുപ്രീം കോടതിയെ അറിയിച്ചു. ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനി ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം […]

News

തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരില്‍ മലയാളികളടക്കം 12 പേര്‍ ഇതുവരെ

ന്യൂഡല്‍ഹി: തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമാകേണ്ടിവന്ന ഇന്ത്യക്കാരില്‍ മലയാളികളടക്കം 12 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം. യുക്രൈന്‍ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട തൃശ്ശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് ബിനില്‍ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുരിയനും വെടിയേറ്റിരുന്നു. ഇയാള്‍ മോസ്‌കോയില്‍ ചികിത്സയിലാണെന്നും ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തുമെന്ന് […]

News

പാലക്കാട് ജില്ലയിൽ കഞ്ചിക്കോട് എഥനോൾ പ്ലാന്റ്; ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തെ പ്രമുഖ മദ്യ നിർമ്മാണ കമ്പനികളിൽ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ […]

News

മലയാളി സംരംഭകർ വ്യോമയാന മേഖലയിലേക്ക് ചുവട് വയ്ക്കുമ്പോൾ മലയാളികൾക്ക് പ്രതീക്ഷകളേറെ. ആദ്യ ഘട്ടമായി

കൊച്ചി: മലയാളി സംരംഭകർ വ്യോമയാന മേഖലയിലേക്ക് ചുവട് വയ്ക്കുമ്പോൾ മലയാളികൾക്ക് പ്രതീക്ഷകളേറെ. ആദ്യ ഘട്ടമായി ആഭ്യന്തര സർവ്വീസിൽ സാന്നിധ്യം അറിയിക്കുകയാണ് എയർ കേരള വിമാന കമ്പനി. ആദ്യഘട്ടത്തിൽ അഞ്ച് വിമാനങ്ങൾ വാടകയ്ക്കെടുത്ത്, പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരള ഒരുക്കങ്ങൾ പൂർത്തിയാക്കി. രാജ്യത്തെ ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള ആഭ്യന്തര സർവീസുകൾക്ക് ശേഷം 2027ൽ രാജ്യാന്തര സർവീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസും, എയർ കേരളയിൽ മലയാളികൾക്ക് പ്രതീക്ഷകളേറെയാണ്. […]

News

ബഹിരാകാശ രംഗത്ത് ഐഎസ്ആർഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം; ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ

ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഐഎസ്ആർഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിൻറെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിച്ചേർക്കാൻ ഐഎസ്ആർഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ അടക്കമുള്ള പദ്ധതികൾക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2024 […]

News

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തിൽ എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ വിവാദത്തിൽ ഭാര്യ സുലോചന നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ഇപ്പോൾ നടക്കുന്നത് സ്വാഭാവിക നടപടിക്രമം എന്നും കോടതി പറഞ്ഞു. നിലവിൽ അന്വേഷണം നിർത്തിവെക്കാനോ നീട്ടി […]