Online News

Uncategorized

നെൻമാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിന്റെ വീഴ്ച്ചയിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിന്റെ വീഴ്ച്ചയിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്. പൊലീസ് സ്റ്റേഷനുമുന്നിൽ മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകരെ സംഘർഷത്തിൽ നിന്ന് പിന്തിരിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെയെല്ലാം വിട്ടയച്ചതോടെ പ്രദേശത്തെ സംഘർഷാവസ്ഥ അയഞ്ഞു. നെന്മാറ കൊലപാതകത്തിന് സാഹചര്യം ഉണ്ടാക്കിക്കൊടുത്തത് പൊലീസ് ആണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. […]

News

ചക്കുളത്തുകാവ് ശ്രീബ്രഹ്മ കലാ സമിതിയുടെ പൂക്കാവടി സംഘം ചൈനയിലെ മക്കാവു നഗരത്തിൽ ചുവടു

ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീബ്രഹ്മ കലാ സമിതിയുടെ പൂക്കാവടി സംഘം ചൈനയിലെ മക്കാവു നഗരത്തിൽ ചുവടു വയ്ക്കും. ദില്ലി, സിക്കിം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് ആന്ധ്ര പ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങി 14 സംസ്ഥാനങ്ങളിൽ കാവടിയാട്ടം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് രാജ്യാന്തര തലത്തിൽ പരിപാടി അവതരിപ്പിക്കുന്നത്. ചൈനീസ് കാർണിവലിന്‍റെ ഭാഗമായിട്ടാണ് ഇവർ പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ് ടീമാണ് കാവടി സംഘത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ലോക രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിനു കലാപരിപാടികളാണ് കാർണിവലിൽ അവതരിപ്പിക്കുക. ഇവിടെ അവസരം […]

News

അധ്യാപക നിയമനത്തിന് മാനേജ്മെന്‍റ് ഒരു കോടി രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്ന് മുൻ മന്ത്രി

ആലപ്പുഴ: അധ്യാപക നിയമനത്തിന് മാനേജ്മെന്‍റ് ഒരു കോടി രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. ഇത് തടയാൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‍സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ രണ്ട് കോളേജുകളിൽ 40 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് നിയമനത്തിനായി കൈക്കൂലി വാങ്ങുന്നത്. സർക്കാരാണ് എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത്. എന്നിട്ടും അധ്യാപകരുടെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങുകയാണിവരെന്നും സുധാകരൻ പറഞ്ഞു. സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ് വേണമെന്ന് […]

News

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രം നൽകാനും അന്തിമ റിപ്പോർട്ട് നൽകി നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തിൽ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് […]

News

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും

തിരുവനന്തപുരം: അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ റേഷൻ വ്യാപാരികളെ ചർച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചർച്ച. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ […]

Health News

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു

മാനന്തവാടി: വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. 38 ക്യാമകളിനും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ […]

Blog News Sports

ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു

പാലക്കാട്: ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെയാണ് വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലയേറ്റത്. നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കാന്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സംഘടനയെ എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും വിമതരെ ലക്ഷ്യമിട്ട് സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ. എം. ഹരിദാസ് പറഞ്ഞു. സ്ഥാനമേല്‍ക്കല്‍ ചടങ്ങ് സംസ്ഥാന […]

News Sports

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുക. ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള അന്തര്‍വാഹിനികളാണ് നാവികസേന ആവശ്യപ്പെട്ടിരുന്നത്. ഇതിലേക്കായി സ്‌പെയിന്‍ ആസ്ഥാനമായ നവന്തിയ എന്ന പ്രതിരോധ കമ്പനിയും ഇന്ത്യന്‍ കമ്പനിയായ എല്‍.ആന്‍ഡ്.ടിയും ചേര്‍ന്നുള്ള സംരംഭം കരാര്‍ ലഭിക്കാന്‍ ടെന്‍ഡറില്‍ […]

News

പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശം. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയില്‍നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്തുക്കള്‍, മറ്റ് ദൈനംദിന ഉപഭോഗവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിലും […]

Fashion Food Health News

മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ആയുധനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ആയുധനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം. എട്ട് പേര്‍ മരണപ്പെട്ടു, പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ബന്ദാര ജില്ലയിലാണ് സ്‌ഫോടനമുണ്ടായ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. എട്ട് പേര്‍ മരിച്ചത് പ്രാഥമിക വിവരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തരയോടെ ഫാക്ടറിയിലെ എല്‍.ടി.പി സെക്ഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്ന് ജീവനക്കാര്‍ക്ക് മേലെ പതിക്കുകയായിരുന്നു. ആദ്യം മൂന്നുപേരെയാണ് ജീവനോടെ രക്ഷിക്കാന്‍ സാധിച്ചത്. ഒരാള്‍ […]