സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലനാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. 40 ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ഏഴാമത്തെ മരണമാണിത്. കാട്ടാനയാക്രണത്തിൽ കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ 180 ജീവനകളാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 12 പേർ കാട്ടാന ആക്രമണത്തില്‍ മരിച്ചു. വയനാട്ടിൽ 35 ദിവസത്തിനിടെ 3 മരണമാണ് സംഭവിച്ചത്. ജനുവരി 8ന് കുട്ട സ്വദേശി വിഷ്ണു. മുള്ളൻകൊല്ലിയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ അപകടം.ഫെബ്രുവരി 10 ന് നൂൽപ്പുഴ കാപ്പാട് […]
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു പോകുമ്പോൾ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു പോകുമ്പോൾ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് വ്യക്തമാക്കി .പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്കു ഫോൺ കോൾ വന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചെമ്പൂർ മേഖലയിൽനിന്നാണ് പ്രതി അറസ്റ്റിലായത്. ഇയാൾ മനോദൗർബല്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ചരിത്രനേട്ടം നല്‍കിയ എന്റെ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും ആശംസകളും അഭിവാദനങ്ങളും നേരുന്നു. ഡല്‍ഹിയുടെ സമഗ്രവികസനം ഉറപ്പാക്കാനും ആളുകളുടെ മികച്ച ജീവിതത്തിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞങ്ങള്‍ ഉറപ്പ് നൽകും. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ഡല്‍ഹി പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കും, പ്രധാനമന്ത്രി കുറിച്ചു. ഈ വലിയ […]
ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി
ലോട്ടറിക്കു സേവന നികുതി ചുമത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നു വ്യക്തമാക്കി സുപ്രീം കോടതി. സംസ്ഥാന സർക്കാരുകൾക്കു മാത്രമേ ലോട്ടറി വിതരണക്കാരിൽനിന്നു നികുതി ഈടാക്കാനാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ നിർണായക വിധി. സംസ്ഥാനങ്ങൾക്കു ലോട്ടറി നികുതി വരുമാനം പൂർണമായി ഉറപ്പാക്കുന്ന വിധി കേരളത്തിനുൾപ്പെടെ ആശ്വാസമാണ്. അതേസമയം 2010ലെ സാമ്പത്തിക ഭേദഗതി നിയമത്തിലെ അനുബന്ധ വകുപ്പ് റദ്ദാക്കിയ സിക്കിം ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു. ലോട്ടറി ടിക്കറ്റ് വിതരണക്കാർ നടത്തുന്നത് […]
കാരയ്ക്കല്‍ തിരുനള്ളാര്‍ ശനീശ്വരക്ഷേത്രത്തിന്റെപേരില്‍ വ്യാജ വെബ്സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്
കാരയ്ക്കല്‍ തിരുനള്ളാര്‍ ശനീശ്വരക്ഷേത്രത്തിന്റെപേരില്‍ വ്യാജ വെബ്സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്. പൂജകള്‍, അര്‍ച്ചനകള്‍ എന്നിവയുടെ പേരില്‍ വിദേശത്ത് താമസിക്കുന്ന ഭക്തരില്‍ പണം തട്ടിയെടുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ മാതൃകയില്‍ത്തന്നെയായിരുന്നു വ്യാജസൈറ്റും. വര്‍ഷങ്ങളായി ഇത് പ്രവര്‍ത്തിച്ചിരുന്നെന്നാണ് കരുതുന്നത്. ക്ഷേത്രം അധികൃതർ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലെ തിരുനള്ളാര്‍ ക്ഷേത്രം ഏറെ പ്രശസ്തമാണ്. പ്രശസ്തമായാ ഈ ക്ഷേത്രത്തിൽ തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ട്. ഇതരസംസ്ഥാനത്തും വിദേശങ്ങളിലും താമസിക്കുന്നവരെ […]
മഹാകുംഭമേളയില്‍ വന്‍ ഗതാഗതക്കുക്കെന്ന് റിപ്പോർട്ട്. പ്രയാഗ്‌രാജിലേക്ക് കടക്കാൻ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് മധ്യപ്രദേശിലെ മൈഹാര്‍ പോലീസ് വ്യക്തമാക്കി. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. തിരക്ക് കാരണം പ്രയാഗ്‌രാജ് സംഘം റെയില്‍വേ സ്റ്റേഷന്‍ ഫെബ്രുവരി 14 വരെ അടച്ചിട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തെറ്റായ ക്രമീകരണങ്ങളാണ് തിരക്കിന് കാരണമെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഗസാധാരണ തീര്‍ഥാടകര്‍ മനുഷ്യരല്ലേ? അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു. ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയില്‍ […]
താലിമാല പിടിച്ചെടുത്ത ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥയെ മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചു
ചെന്നൈ: നവ വധുവിന്റെ താലിമാല പിടിച്ചെടുത്ത ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥയെ മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചു. മതാചാരങ്ങളെ ഉദ്യോഗസ്ഥർ മാനിക്കണമെന്നു നിർദേശിച്ച കോടതി മാല ഉടൻ തിരിച്ചുകൊടുക്കാനും ആവശ്യപ്പെട്ടു.. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്. 2023ൽ തീർഥാടനത്തിന് ഭർത്താവിനൊപ്പമെത്തിയ ശ്രീലങ്കൻ യുവതിയിൽ നിന്നാണു 88 ഗ്രാം ഭാരമുള്ള സ്വർണ മാല പിടിച്ചത്. 45 ഗ്രാം ഭാരമുള്ള സ്വർണ വളകളും യുവതി ധരിച്ചിരുന്നു. നവദമ്പതികൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു സാധാരണമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ചട്ടങ്ങളുടെ പേരിൽ യാത്രക്കാരുടെ അന്തസ്സിനെയും അവകാശങ്ങളെയും […]
കൊച്ചി: മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിത്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയത്. വിശുദ്ധ […]
കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. […]
2025 ജനുവരി 1 മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് ജനറൽ പ്രൊവിഡന്റ് ഫണ്ടിലും (കേന്ദ്ര സർവീസ്) മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾക്ക് 7.1 ശതമാനം പലിശ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ജനറൽ പ്രൊവിഡന്റ് ഫണ്ടിലും മറ്റ് സമാന പ്രൊവിഡന്റ് ഫണ്ടിലുമുള്ള നിക്ഷേപങ്ങൾക്ക് 2025 ജനുവരി 1 മുതൽ മാർച്ച് 31 വരെ കാലയളവിൽ 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കേരള […]