40 കോടി ആളുകൾ എത്തുമെന്നു പ്രതീക്ഷിച്ച മഹാകുംഭമേളയിൽ ഇതിനോടകം 50 കോടി പേർ പങ്കെടുത്തതായി റിപ്പോർട്ട്. കുംഭമേള അവസാനിക്കാൻ ഇനിയും ദിവസങ്ങൾ അവശേഷിക്കെയാണ് ഇത്രയധികം പേർ പ്രയാഗ്‍രാജിൽ എത്തിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഗംഗയും യമുനയും അദൃശ്യമായി ഒഴുകുന്ന സരസ്വതിയും സംഗമിക്കുന്ന പ്രയാഗ്‍രാജിലെ നദിയിലിറങ്ങി സ്നാനം ചെയ്യുക എന്നതാണു കുംഭമേളയിലെ പ്രധാന ചടങ്ങ്. കുംഭമേളയിൽ ദശലക്ഷക്കണക്കിന് ആളുകൾ സ്നാനം ചെയ്തെങ്കിലും ഒരാൾക്കുപോലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. […]
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ മൂന്നാമത്തെ സൈനിക വിമാനം ഇന്നു രാത്രിയോടെ അമൃത്‌സറിൽ
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ മൂന്നാമത്തെ സൈനിക വിമാനം ഇന്നു രാത്രിയോടെ അമൃത്‌സറിൽ എത്തും. ഇത്തവണ 157 പേരാവും ഉണ്ടാവുക. 119 ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ അമേരിക്കൻ സൈനിക വിമാനം ഇന്നലെ രാത്രി അമൃത്‌സറിൽ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. വിമാനമിറക്കാൻ അമൃത്‌സർ തെരഞ്ഞെടുത്തതിലെ വിവാദങ്ങൾക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തിൽ എത്തിയത്. പഞ്ചാബിൽ നിന്നുള്ള 67 പേരും […]
ഡൽഹി എൻസിആറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ബിഹാറിലും ഭൂചലനം അനുഭവപ്പെട്ടതായി
ഡൽഹി എൻസിആറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം ബിഹാറിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 8.27 ന് 10 കിലോമീറ്റർ താഴെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ബീഹാറിലെ സിവാൻ ജില്ലയാണെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 5.36 ന് ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി മൂന്ന് […]
തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും
തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം 19-ന് ചേരും. അന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 20-ന് സത്യപ്രതിജ്ഞ നടത്താനാണ് ശ്രമം. ഡല്‍ഹിയിലെ രാംലീല മൈതാനത്താകും സത്യപ്രതിജ്ഞ നടത്തുന്നത്. മൈതാനത്തിനായി 20-ാം തിയതിയിലേക്ക് ബി.ജെ.പി. അനുമതി തേടിയിട്ടുണ്ട്. ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, തരുണ്‍ ചുഗ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ നേതൃത്വം. രാം ലീല മൈതാനം ലഭിച്ചില്ലെങ്കില്‍ യമുനാ തീരത്തോട് ചേര്‍ന്ന ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും […]
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 17 വര്‍ഷത്തിന് ശേഷം ലാഭത്തില്‍. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനി 262 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്തു. 2007ന് ശേഷം ബിഎസ്എന്‍എല്ലിന്‍റെ ലാഭത്തിലേക്കുള്ള ആദ്യ തിരിച്ചുവരവ് കൂടിയാണിത്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി സാമ്പത്തിക നഷ്‍ടത്തിൽ ഉഴറുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്‍എൻഎല്ലിന് ഇതൊരു സുപ്രധാന നേട്ടമാണ്. നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, നെറ്റ്‌വർക്ക് വിപുലീകരണം, ചെലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങിയവയാണ് ഈ നേട്ടത്തിനുള്ള മുഖ്യ കാരണങ്ങൾ. മാർച്ച് […]
വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധനനിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൗണ്‍ഷിപ് അടക്കം
വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധനനിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. മാത്രവുമല്ല പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി.കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. എന്നാല്‍, പ്രഖ്യാപനം വൈകിപ്പോയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അയയ്‌ക്കേണ്ടിവരും. ഒരുമാസംകൊണ്ട് 16 പദ്ധതികള്‍ക്കും ചെലവ് കണക്കുകള്‍ കാണിക്കേണ്ടിവരുന്നത് പ്രതിസന്ധിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ […]
അടുത്ത അഞ്ച് വർഷത്തിനിടയിൽ അമേരിക്കയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള
അടുത്ത അഞ്ച് വർഷത്തിനിടയിൽ അമേരിക്കയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കിടെ പ്രധാമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇന്ത്യ യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും.. ആദ്യ ഘട്ടത്തെക്കാൾ വേഗത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കും. 2030 ആകുമ്പോഴേക്കും യുഎസുമായുള്ള വ്യാപാരം ഇരട്ടിയാക്കും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണിൽ ഇന്ത്യ പുതിയ കോൺസുലേറ്റ് തുടങ്ങും’ മോദി പറഞ്ഞു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര […]
വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാനുള്ള ആദ്യഘട്ടം രാജ്യസഭയില്‍ നിന്നും
വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാനുള്ള ആദ്യഘട്ടം രാജ്യസഭയില്‍ നിന്നും നേടിയെടുത്ത് ബി.ജെ.പി. പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് രാജ്യസഭ വലിയ ബഹളങ്ങള്‍ക്കിടെയും വഖഫ് ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചത്. വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു. ജോയ്ന്റ് പാര്‍ലമെന്ററി കമ്മറ്റി വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരുമ്പോള്‍ വലിയ പ്രതിഷേധം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബില്ലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധബഹളങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് […]
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന പോസ്റ്റുമായി സിഖ് തീവ്രവാദി സംഘടന സിഖ്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന പോസ്റ്റുമായി സിഖ് തീവ്രവാദി സംഘടന സിഖ് ഫോർ ജസ്റ്റിസ്.മോദിയുടെ രാഷ്ട്രീയ ശവസംസ്‌കാരം ഫെബ്രുവരി 13-ന് ‘ എന്ന് പറയുന്ന പോസ്റ്ററാണ് സിഖ് ഫോർ ജസ്റ്റിസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മോദിയുടെ മരണപ്പെട്ട രീതിയിൽ ഉള്ള ചിത്രവും പോസ്റ്ററിൽ ഉണ്ട്. ഡോണൾഡ് ട്രംപ് രണ്ടാമത് അധികാരത്തിൽ എത്തിയ ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി അമേരിക്കൻ സന്ദർശനം നടത്തുന്നത് ഫെബ്രുവരി 13 നാണ്. അതിന്റെ പശ്ചാത്തലത്തിലാണ് സിഖ് വിഖടനവാദികളുടെ സോഷ്യൽ മീഡിയ […]
അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ നിലപാട് എടുത്ത് ഇന്ത്യ. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ലോക്‌സഭയില്‍ ഈ സമ്മേളനകാലത്ത് അവതരിപ്പിക്കും. ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്‍ ഒരുങ്ങുന്നതെന്ന് അധികൃതർ വ്യക്തമാക്കി.പുതിയ ബില്‍ പ്രകാരം പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ […]