Online News

Lifestyle

ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കൃത്യമായ ആസൂത്രണത്തിലൂടെയും അത് നന്നായി നടപ്പാക്കുന്നതിലൂടെയും മാത്രമേ ബെംഗളൂരുവില്‍ മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ബി.ബി.എം.പി. ആസ്ഥാനത്ത് നടന്ന റോഡ് നിര്‍മ്മാണത്തെ കുറിച്ചുള്ള ശില്‍പ്പശാല ‘നമ്മ രാസ്ത-ഡിസൈന്‍ വര്‍ക്ക്‌ഷോപ്പ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബെംഗളൂരുവിനെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ കഴിയില്ല. ദൈവത്തിന് പോലും അത് സാധ്യമല്ല. കൃത്യമായ ആസൂത്രണവും അത് നന്നായി നടപ്പാക്കുകയും ചെയ്താല്‍ മാത്രമേ […]

Lifestyle

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാല പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാല പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ‘‘ഇവർ എല്ലാവരും കൂടി തീരുമാനിച്ച കെ റെയിൽ തടഞ്ഞതുപോലെ ഇതും നടപ്പാക്കാൻ അനുവദിക്കില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിനു തയാറാണ്. സ്ഥലവും തീയതിയും സർക്കാരിനു തീരുമാനിക്കാം. വാശിപിടിച്ചു ചെയ്യുന്നതു മുഖ്യമന്ത്രി ആയതുകൊണ്ടു മുഖ്യമന്ത്രി മറുപടി പറയണം. തെറ്റായ രീതിയിലാണു മദ്യക്കമ്പനി ഇവിടേക്കു വരുന്നത്. ആവശ്യമായ വെള്ളം സംബന്ധിച്ചു പറയുന്ന കാര്യങ്ങൾ തെറ്റാണ്. മഴവെള്ള സംഭരണികളിൽ ഒരു വർഷം ശേഖരിക്കുന്ന വെള്ളം കമ്പനിക്ക് ഒരു ദിവസത്തേക്കു പോലും […]

Lifestyle

കണ്ണൂരിൽ അഴീക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടിനിടെ അപകടം

കണ്ണൂരിൽ അഴീക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടിനിടെ അപകടം. അഞ്ചുപേർക്ക് പരുക്കേറ്റു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെയാണ് സംഭവം. ആൾക്കൂട്ടത്തിനിടയിലേക്ക് അമിട്ട് വീണ് പൊട്ടിയതാണ് അപകട കാരണം. അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബപ്പിരിയൻ തെയ്യം കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത് .

Lifestyle

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനുപിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. രംഗത്ത്

2024 ലെ ലോക്സഭാs തെരഞ്ഞെടുപ്പിൽ ബാഹ്യശക്തികൾ സ്വാധീനം ചെലുത്തി മറ്റാരെയോ തിരഞ്ഞെടുക്കാൻ ശ്രമിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിനുപിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. രംഗത്ത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിദേശ സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശം നടത്തുന്ന ഒന്നിലധികം ക്ലിപ്പുകൾ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പങ്കുവെച്ചു. അതിനിടെ, യു.എസ് പ്രസിഡന്റ് നടത്തുന്ന പരാമർശങ്ങൾ അസംബന്ധങ്ങൾ നിറഞ്ഞതായി മാറിയിട്ടുണ്ടെന്ന വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബൈഡൻ […]

Lifestyle

മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്. ഇവിടെ മതവിദ്വേഷ കേസുകളിൽ കുറ്റം ആവർത്തിക്കുമ്പോഴും ശിക്ഷ പിഴയിൽ ഒതുങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്. പി.സി.ജോർജിന്റെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. മുമ്പും ഇത്തരം കേസുകളിൽ പ്രതിയായി വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചിട്ടുള്ളയാളാണ് പി.സി.ജോർജ്. എന്നാൽ അദ്ദേഹം […]

Lifestyle

മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് എന്തു ചെയ്താലും അതു കേരളത്തെ തകർക്കുമെന്ന പ്രചാരണം

മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് തമിഴ്നാട് എന്തു ചെയ്താലും അതു കേരളത്തെ തകർക്കുമെന്ന പ്രചാരണം ചിലർ സൃഷ്ടിച്ചിട്ടുണ്ടെന്നു സുപ്രീം കോടതി. ഡാം പരിസരത്തെ മരം മുറിക്കാനും റോഡ് നന്നാക്കാനുമുള്ള അനുമതി ഉൾപ്പെടെ തമിഴ്നാട് ഉന്നയിക്കുന്ന ആവശ്യങ്ങളിലെ തീരുമാനം കൈക്കൊള്ളാൻ സുപ്രീം കോടതി പുതിയ മേൽനോട്ട സമിതിയെ ചുമതലപ്പെടുത്തി. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ തീരുമാനമാണ് മേൽനോട്ട സമിതി കൈക്കൊള്ളേണ്ടതെന്നും ജഡ്ജിമാരായ സൂര്യകാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് കൂട്ടിച്ചേർത്തു. മരം മുറിക്കുന്നത് ഉൾപ്പെടെ ഡാം പരിസരത്ത് തമിഴ്നാട് ആവശ്യപ്പെടുന്ന ഇടപെടലുകൾക്ക് കേരളം […]

Lifestyle

മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്

മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയിൽ വളരെ ഉയർന്ന അളവിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോർട്ട്. മനുഷ്യവിസർജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയത്. പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയിൽ പുണ്യസ്‌നാനം നടത്തിയത്. ഗംഗയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. ട്രൈബ്യൂണൽ ചെയർ പേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ […]

Lifestyle

കാത്തിരിപ്പുകൾക്ക് ശേഷം,സസ്പെൻസുകൾക്ക് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

കാത്തിരിപ്പുകൾക്ക് ശേഷം,സസ്പെൻസുകൾക്ക് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. തുടർന്ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിലാണ് ബിജെപി അധികൃതർ. പത്തു വർഷത്തെ എഎപി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഡൽഹി ഭരണം പിടിച്ചെങ്കിലും ഫലപ്രഖ്യാപനം നടന്ന് പത്തു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ആരാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ പ്രധാനമായും, […]

Lifestyle

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വിരമിച്ചതോടെ, ആ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ഗ്യാനേഷ് കുമാറിനെ കഴിഞ്ഞദിവസം നിയമിച്ചു. ഇതുകൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിയാണ മുൻ ചീഫ് സെക്രട്ടറി വിവേക് ജോഷിയെയും നിയമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി വേണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2023 മാർച്ചിൽ വിധിച്ചിരുന്നു. […]

Lifestyle

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം സ്കൂളിൽ പഠിപ്പിക്കണമെന്ന ആവശ്യം ദേശീയ വിദ്യാഭ്യാസ കൗൺസിലിന്‍റെ പരിഗണനക്ക് വിട്ട് കേന്ദ്ര സർക്കാർ. യു.പിയിലെ ഖൊരക്പൂർ കേന്ദ്രീകരിച്ചുള്ള ‘അമിത് ഷാ യൂത്ത് ബ്രിഗേഡ്’ എന്ന സംഘടന ഉയർത്തിയ ആവശ്യമാണ് കേന്ദ്രം എൻ.സി.ഇ.ആർ.ടിയുടെ പരിഗണനക്ക് വിട്ടത്. അമിത് ഷായുടെ വ്യക്തിജീവിതത്തെ കുറിച്ചും രാഷ്ട്രീയ ജീവിതത്തെ കുറിച്ചും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കണമെന്നാണ് ‘അമിത് ഷാ യൂത്ത് ബ്രിഗേഡി’ന്‍റെ ആവശ്യം.അമിത് ഷാ യൂത്ത് ബ്രിഗേഡിന്‍റെ അധ്യക്ഷൻ എസ്.കെ. ശുക്ലയാണ് ഇത്തരമൊരു ആവശ്യവുമായി […]