Online News

Lifestyle

തൊഴിലുറപ്പു പദ്ധതിയെ പടിപടിയായി ബിജെപി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് പാർലമെന്ററി

ന്യൂഡൽഹി: തൊഴിലുറപ്പു പദ്ധതിയെ പടിപടിയായി ബിജെപി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിൽ ആരോപിച്ചു. തൊഴിലുറപ്പു പദ്ധതി വഴി നൽകുന്ന മിനിമം വേതനം രാജ്യത്താകെ 400 രൂപയാക്കണമെന്നും തൊഴിലുറപ്പു ദിനങ്ങൾ പ്രതിവർഷം 100 ൽ നിന്ന് 250 ആക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു കീഴിൽ ഒന്നാം യുപിഎ സർക്കാരാണു പദ്ധതി കൊണ്ടുവന്നതെന്നു സോണിയ വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ ലക്ഷക്കണക്കായ നിർധനർക്ക് ആശ്രയമായിരുന്നു തൊഴിലുറപ്പു നിയമം. […]

Lifestyle

സമ്മതമില്ലാതെ സർക്കാർ പരസ്യങ്ങളിൽ സ്ത്രീകളുടെയടക്കം ചിത്രങ്ങൾ ഉപയോഗിക്കുന്നത് വാണിജ്യ ചൂഷണമാണ് എന്ന് ബോംബെ

മുംബൈ: സമ്മതമില്ലാതെ സർക്കാർ പരസ്യങ്ങളിൽ സ്ത്രീകളുടെയടക്കം ചിത്രങ്ങൾ ഉപയോഗിക്കുന്നത് വാണിജ്യ ചൂഷണമാണ് എന്ന് ബോംബെ ഹൈക്കോടതി. നിലവിലെ സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളുടെ യുഗത്തിൽ ഇത് വളരെ ഗൗരവമുള്ളതാണെന്നും കോടതി വ്യക്തമാക്കി. നമ്രത അങ്കുഷ് കവാലെ എന്ന സ്ത്രീയുടെ ഹർജി പരിഗണിച്ച് ജസ്റ്റിസുമാരായ ജി.എസ്. കുൽക്കർണി, അദ്വൈത് സേത്ന തുടങ്ങിയവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഹർജിയെത്തുടർന്ന് കേന്ദ്ര സർക്കാരിനും 4 സംസ്ഥാന സർക്കാരുകൾക്കും കോൺഗ്രസ് പാർട്ടിക്കും യു.എസ്. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിക്കും കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കോടതി കേസ് […]

Lifestyle

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി പൂര്‍ത്തിയാക്കിയതിന് ജനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി പൂര്‍ത്തിയാക്കിയതിന് ജനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേളയ്ക്ക് വേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും മുന്നില്‍ താന്‍ വണങ്ങുന്നുവെന്നും ലോക്‌സഭയില്‍ നരേന്ദ്രമോദി വ്യക്തമാക്കി. കുംഭമേളയുടെ വിജയം സമാനതകളില്ലാത്ത പ്രയത്‌നത്തിന്റെ ഫലമായുണ്ടായതാണ്. രാജ്യത്തെ ജനങ്ങളോടും പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു എന്നും മോദി വ്യക്തമാക്കി. ”നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രദര്‍ശനമായിരുന്നു മഹാകുംഭമേള. അത് രാജ്യത്തിന്റെ പ്രത്യേകതയാണ്. മഹാകുംഭമേളയില്‍ എല്ലാ വ്യത്യാസങ്ങളും മാഞ്ഞുപോയി. ഇതാണ് രാജ്യത്തിന്റെ മഹത്തായ ശക്തി, ഏകത്വത്തിന്റെ ആത്മാവ് […]

Lifestyle

വയനാട് പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്‌സഭയില്‍ ബഹളം

ന്യൂഡല്‍ഹി: വയനാട് പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്‌സഭയില്‍ ബഹളം. വയനാട് എം.പി. പ്രിയങ്ക ഗാന്ധിയാണ് ഈ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്. ചൂരല്‍മലയിലെ ദുരിതബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്. പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കേരളത്തിലെ […]

Lifestyle

വോട്ടർ പട്ടികയിൽ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ സജീവമായിരിക്കെ ആധാർ കാർഡും

വോട്ടർ പട്ടികയിൽ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ സജീവമായിരിക്കെ ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാനുള്ള നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. ചൊവ്വാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷറുടെ നേതൃത്വത്തിൽ നിർണായക യോഗം ചേരും. ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന കാര്യത്തിൽ നിർണായക തീരുമാനം ഈ യോഗത്തിൽ ഉണ്ടായേക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വിളിച്ച യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും നിയമനിർമാണ വകുപ്പിലെയും സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി […]

Lifestyle

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി

മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷന്റെ നിയമനം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുത്താൻ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും […]

Lifestyle

മരണത്തെക്കുറിച്ച് വേവലാതിപ്പെടുന്നതിനുപകരം ജീവിതത്തെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മോദി

മരണത്തെക്കുറിച്ച് വേവലാതിപ്പെടുന്നതിനുപകരം ജീവിതത്തെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മോദി. മരണം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനമെന്നും കൂട്ടിച്ചേർത്തു. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയിൽ, മരണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം തന്നെ മരണത്തിന്റെ ഒരു മന്ത്രിച്ച വാഗ്ദാനമാണെന്ന് നമുക്കറിയാം, എന്നിട്ടും ജീവിതം അഭിവൃദ്ധിപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും നൃത്തത്തിൽ, മരണം മാത്രമാണ് ഉറപ്പുള്ളത്, പിന്നെ ഉറപ്പായതിനെ എന്തിന് ഭയപ്പെടണം? അതുകൊണ്ടാണ് മരണത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങൾ ജീവിതത്തെ സ്വീകരിക്കേണ്ടത്. […]

Lifestyle

സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യിൽ ചെറുചൂരൽ കരുതട്ടെ എന്നും ആരെങ്കിലും

സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യിൽ ചെറുചൂരൽ കരുതട്ടെ എന്നും ആരെങ്കിലും പരാതി നൽകിയാൽ പോലീസ് വെറുതെ കേസെടുക്കരുതെന്നും വ്യക്തമാക്കി ഹൈക്കോടതി. സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ പേരിൽ പരാതി കിട്ടിയാൽ കഴമ്പുണ്ടോ എന്നറിയാൻ പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കുട്ടികളുടെ നല്ല ഭാവിക്കായി ചെറു ശിക്ഷ നല്കിയാൽ ക്രിമനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാളുപോലെ അത്തരമൊരു ഭീതി അധ്യാപകരുടെ മേൽ ഉണ്ടാകരുതെന്ന് കോടതി വ്യക്തമാക്കി. എന്തിനും ഏതിനും […]

Lifestyle

കളമശേരി പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ

കളമശേരി പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് . എസ്എഫ്ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും ഉൾപ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്നും സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും നടക്കുന്ന ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്ഐ മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ലഹരി മാഫിയ കേരളത്തിൽ അവരുടെ നെറ്റ് വർക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ സിപിഎം നേതൃത്വവും സർക്കാരും കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ അപകടത്തിലേക്ക് പോകുമെന്നും വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി. ‘‘പൂക്കോട് […]

Lifestyle

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്താനൊരുങ്ങി എൻഡിഎ

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്താനൊരുങ്ങി എൻഡിഎ. ഇത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിൽനിന്ന് നിർദേശമുണ്ട്. പരമാവധി സീറ്റുകളിൽ വിജയം നേടാനും ഇതിനായി മുൻകൂട്ടി സ്ഥാനാർഥികളെ കണ്ടെത്താനും കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മറ്റി യോഗത്തിൽ തീരുമാനമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വിജയം നേടാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകും എന്നതായിരുന്നു ഇന്ന് കൊച്ചിയിൽ ചേർന്ന കോർ കമ്മറ്റി യോഗത്തിലെ പ്രധാന ചർച്ച. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, […]