Online News

Lifestyle

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗം അല്ലെന്നുള്ള അലഹബാദ് ഹൈക്കോടതി

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗം അല്ലെന്നുള്ള അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്നു കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂര്‍ണ ദേവി വ്യക്തമാക്കി. വിധി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നാണ് അന്നപൂര്‍ണ ദേവിയുടെ പ്രതികരണം. വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നു കേന്ദ്രമന്ത്രിയും മറ്റ് വനിതാ നേതാക്കളും ആവശ്യപ്പെട്ടു.രാജ്യത്തെ സ്ത്രീകളെ അവഗണിക്കുന്ന രീതി വെറുപ്പുളവാക്കുന്നതാണെന്നും അതു നമ്മള്‍ മറികടക്കേണ്ടതുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ജൂണ്‍ മാലിയ വ്യക്തമാക്കി. വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങള്‍ കേട്ടു ഞെട്ടിപ്പോയെന്നും […]

Lifestyle

ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാന്‍ നിയമം ഭേദഗതി ചെയ്യും

ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാന്‍ നിയമം ഭേദഗതി ചെയ്യും. ഏറ്റെടുത്ത് 5 വര്‍ഷത്തിനകം ഉപയോഗിക്കാത്ത ഭൂമി, ഉടമയ്ക്കു തിരികെ നല്‍കണമെന്നും ആ ഭൂമിയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉടമയ്ക്കു നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള വ്യവസ്ഥകള്‍ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്കു നല്‍കിയ ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചു. ന്മഏറ്റെടുത്ത ഭൂമി 5 വര്‍ഷത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കും. ന്മ ഭൂമി വില സംബന്ധിച്ചുള്ള പരാതി കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ആര്‍ബിട്രേറ്റര്‍ക്കു 3 മാസത്തിനകം നല്‍കണം. ഇതിനു ശേഷം പരിഗണിക്കില്ല. […]

Lifestyle

കൂടിക്കാഴ്ചയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സമയം തേടിയത് അറിഞ്ഞില്ലെന്നും മന്ത്രിയുമായി

ന്യൂഡൽഹി: കൂടിക്കാഴ്ചയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സമയം തേടിയത് അറിഞ്ഞില്ലെന്നും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി നഡ്ഡ ചൂണ്ടിക്കാട്ടി. അടുത്തയാഴ്ച മന്ത്രിയെ കാണുമെന്നും നഡ്ഡ മാധ്യമങ്ങളോട് വ്യക്തമാക്കി. ചൊവ്വാഴ്ചയും, ബുധനാഴ്ചയുമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് വേണ്ടി അനുമതി തേടിക്കൊണ്ടുള്ള കത്ത് മന്ത്രി വീണാ ജോർജ് നൽകിയത്. ആദ്യത്തെ കത്ത് ചൊവ്വാഴ്ച മന്ത്രിയുടെ ഓഫീസ് വഴിയാണ് നൽകിയത്. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കത്ത് നൽകിയത്. എന്നാൽ അനുമതി ലഭിക്കുകയുണ്ടായില്ല. അദ്ദേഹത്തിന് എന്തെങ്കിലും തിരക്കായിരിക്കുമെന്നും […]

Lifestyle

പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു

ന്യൂഡൽഹി: പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു കരാറിലൂടെ തിരികെ നൽകാനാവില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡൽഹി അഗ്രികൾചറൽ മാർക്കറ്റിങ് ബോർഡ്, മാർക്കറ്റ് രൂപീകരിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ പകുതി സ്ഥലമുടമകൾക്കു കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട ഹർജിയിലാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സ്ഥലം ഏറ്റെടുക്കാൻ സർക്കാരിനുള്ള സവിശേഷ അധികാരം ദുരുപയോഗം ചെയ്യുന്നതാണ് ഇത്തരം നടപടികളെന്നും ഒരിക്കൽ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ അതു തിരികെ നൽകാനാവില്ലെന്നും കോടതി […]

Lifestyle

ആശാ പ്രവർത്തകർക്ക് ഓണറേറിയമോ ഇൻസെന്റിവോ കൂട്ടിനൽകില്ലെന്ന കടുംപിടിത്തം സർക്കാരിനില്ല എന്ന് എൽഡിഎഫ് യോഗത്തിൽ

തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് ഓണറേറിയമോ ഇൻസെന്റിവോ കൂട്ടിനൽകില്ലെന്ന കടുംപിടിത്തം സർക്കാരിനില്ല എന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സാമ്പത്തിക പരിമിതിയുള്ളതിനാ‍ൽ സംസ്ഥാന സർക്കാരിനു സ്വന്തം നിലയ്ക്കു വർധന വരുത്താൻ സാധിക്കില്ല. കേന്ദ്രം തുക വർധിപ്പിച്ചാൽ ആനുപാതികമായി സംസ്ഥാന സർക്കാരും വർധിപ്പിക്കാമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സമരങ്ങളിലൂടെ വളർന്നു വന്ന ഇടതുപക്ഷ പ്രസ്ഥാനം ഭരിക്കുമ്പോൾ സമൂഹത്തിന്റെ അടിസ്ഥാന വർഗത്തിലുള്ള ആശാ പ്രവർത്തകരുടെ സമരം ഇങ്ങനെ നീണ്ടുപോകുന്നതു ഗൗരവമുള്ള വിഷയമാണെന്നു സിപിഐയും ആർജെഡിയും യോഗത്തിൽ വ്യക്തമാക്കി. സമരക്കാരുമായി മന്ത്രി […]

Lifestyle

കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

ന്യൂഡൽഹി: കേന്ദ്ര ആരോ​ഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി വീണാ ജോർജ്. ആശവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് വീണാ ജോർജ് വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതും കാസർകോട്, വയനാട് എന്നീ ജില്ലകളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര പിന്തുണ സംബന്ധിച്ചും മന്ത്രിയുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശ കേന്ദ്ര സ്കീമാണ്. മാർ​ഗരേഖയിലുൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരണമെന്നുള്ള ആവശ്യം മന്ത്രിയെ അറിയിക്കും. മന്ത്രിയെ നേരിൽ കാണാൻ സാധിച്ചാൽ വിഷയങ്ങൾ […]

Lifestyle

സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി

അലഹാബാദ്: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ല എന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. പവന്‍, ആകാശ് തുടങ്ങിയവരുടെ പേരില്‍ പ്രാദേശിക കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 2021-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസില്‍ ഇവരുടെ പേരില്‍ പോക്‌സോ കേസ് ചുമത്തിയിരുന്നു. കേസില്‍ സമന്‍സ് […]

Lifestyle

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സുപ്രീംകോടതി. വിചാരണ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. കേസിലെ എല്ലാ പ്രതികളെയും ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കക്ഷിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹര്‍ജി 2 ആഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍, കേസിലെ പ്രതിയായ എം.ശിവശങ്കറിന്റെ സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് തുടങ്ങിയവരോടാണ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് […]

Lifestyle

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി നടത്തിയതിന് ജനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി നടത്തിയതിന് ജനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, അവിടെ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ചതിനെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കുംഭമേള വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ചവരെ പ്രശംസിക്കുന്നതിനൊപ്പം അവിടെ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിക്കാൻ അദ്ദേഹം മറന്നുപോയത് ശരിയായില്ല എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ചൊവ്വാഴ്ച നടന്ന ലോക്സഭാ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദന പ്രസംഗം നടന്നത്. ‘കുംഭമേളയില്‍ പങ്കെടുക്കാനായെത്തിയ യുവാക്കള്‍ക്ക് ഭക്തി മാത്രമല്ല വേണ്ടത്. അവര്‍ പ്രധാനമന്ത്രിയില്‍ നിന്ന് […]

Lifestyle

9 മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും

9 മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വാഗതം, ക്രൂ-9! ഭൂമി നിങ്ങളെ മിസ് ചെയ്തു’- സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി സമൂഹികമാധ്യമമായ എക്‌സില്‍ വ്യക്തമാക്കി. ‘അവരുടേത് നിശ്ചയദാര്‍ഢ്യത്തിന്റെയും ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മാനുഷിക പ്രയത്‌നത്തിന്റേയും പരീക്ഷണമായിരുന്നു. സുനിത വില്യംസും ക്രൂ-9 ബഹിരാകാശയാത്രികരും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാണിച്ചുതന്നു. അവരുടെ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ […]