Online News

Lifestyle

മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ മരണംവരെ നിരാഹാര സമരം നടത്തിയിരുന്ന

മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ മരണംവരെ നിരാഹാര സമരം നടത്തിയിരുന്ന ജഗ്ജീത് സിങ് ധല്ലേവാൾ രാഷ്ട്രീയ അജൻഡകളില്ലാത്ത യഥാർഥ നേതാവാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം നവംബർ 26നാണ് ധല്ലേവാൾ നിരാഹാരം തുടങ്ങിയത്. ധല്ലേവാൾ സമരം അവസാനിപ്പിച്ചെന്ന് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ ഗുർമീത് സിങ് അറിയിച്ചപ്പോഴാണ് അദ്ദേഹം യഥാർഥ നേതാവാണെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചത്.ശംഭു, ഖന്നൗരി അതിർത്തികളിൽ സമരം ചെയ്തിരുന്ന കർഷകരെ ഒഴിപ്പിച്ചെന്നും ദേശീയ പാതകൾ തുറന്നെന്നും പഞ്ചാബ് […]

Lifestyle

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ്

ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ് ഹൈക്കോടതി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനു യുജിസി ചട്ടങ്ങളും തമിഴ്നാട് സർക്കാരിന്റെ ഉത്തരവും ബാധകമല്ലെന്നു വിധിച്ചുകൊണ്ടാണു കോടതിയുടെ നിരീക്ഷണം. ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ അനുവദിക്കുന്ന ഭരണഘടനാ വ്യവസ്ഥ കേവലം നിയമപരമായ ഔപചാരികതയല്ല. അവകാശമെന്നതിന് അപ്പുറം സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്. ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സ്വത്വം സംരക്ഷിക്കുമെന്നു ഭരണഘടനാ ശിൽപികൾ നൽകിയ വാഗ്ദാനമാണെന്നും ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് വിധിയിൽ കൂട്ടിച്ചേർത്തു. യുജിസി ചട്ടങ്ങൾ പാലിക്കാത്തതിന് […]

Lifestyle

സമൂഹത്തിലെ സ്ത്രീ–പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായം

സമൂഹത്തിലെ സ്ത്രീ–പുരുഷ തുല്യതയും സ്ത്രീകളുടെ അവകാശങ്ങളും പ്രതിപാദിച്ച കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിന്യായം ഉയർത്തിക്കാട്ടി പാക്കിസ്ഥാൻ സുപ്രീം കോടതി. പിതാവിന്റെ മരണത്തെത്തുടർന്നുള്ള ആശ്രിത നിയമനത്തിന് വിവാഹിതയായ മകൾക്ക് അർഹതയില്ലെന്ന് നിലപാട് സ്വീകരിച്ച പെഷവാറിലെ ട്രൈബ്യൂണൽ പരാമർശത്തെ നിരാകരിച്ചുകൊണ്ടാണു പാക്കിസ്ഥാൻ സുപ്രീം കോടതി വിധി വ്യക്തമാക്കിയത്. വിവാഹം കഴിച്ച മകൾ പിതിവിന്റെ ഉത്തരവാദിത്തമല്ലെന്നും ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ട്രൈബ്യൂണൽ വിധിയാണ് സുപ്രിം കോടതി തള്ളിയത്. 2021ൽ മധ്യപ്രദേശിൽ നിന്നുള്ള അപർണാ ഭട്ട് കേസിൽ ഇന്ത്യൻ സുപ്രീം കോടതി നടത്തിയതുൾപ്പെടെയുള്ള […]

Lifestyle

അമിത് ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് നൽകിയ അവകാശലംഘന നോട്ടിസ് അധ്യക്ഷനായ

രാജ്യസഭയിൽ സോണിയ ഗാന്ധിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് നൽകിയ അവകാശലംഘന നോട്ടിസ് അധ്യക്ഷനായ ജഗ്ദീപ് ധൻകർ തള്ളി. യുപിഎ സർക്കാരിന്റെ കാലത്തു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തിരുന്നത് ഒരു കുടുംബം മാത്രമായിരുന്നുവെന്ന പരാമർശം ചൂണ്ടിക്കാട്ടിയായായിരുന്നു നോട്ടിസ്. സോണിയയുടെ പേര് പരാമർശിച്ചില്ലെങ്കിലും യുപിഎ കാലത്തെ കോൺഗ്രസ് അധ്യക്ഷയെന്ന പരാമർശത്തോടെയായിരുന്നു അമിത് ഷായുടെ പ്രസംഗം. 1948 ജനുവരി 24നു കേന്ദ്രസർക്കാരിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ […]

Lifestyle

2026-27 അധ്യയനവര്‍ഷം മുതല്‍ ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

2026-27 അധ്യയനവര്‍ഷം മുതല്‍ ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ നിലവില്‍ ഒന്നാംക്ലാസിലേക്കുള്ള പ്രവേശത്തിനുള്ള പ്രായം അഞ്ചുവയസാണെന്നും അതേസമയം ശാസ്ത്രീയമായ പഠനങ്ങള്‍ ആറുവയസാണ് നിര്‍ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതുകൊണ്ടുതന്നെ അടുത്ത അധ്യയനവര്‍ഷം മുതല്‍ മാറ്റം കൊണ്ടുവരാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസിന് […]

Lifestyle

ശബരിമലയിലെത്തുന്ന എല്ലാതീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന എല്ലാതീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ. നാലുജില്ലകളില്‍മാത്രമുണ്ടായിരുന്ന അപകട ഇന്‍ഷുറന്‍സ് ദേവസ്വംബോര്‍ഡ് സംസ്ഥാനവ്യാപകമാക്കുന്നു. കേരളത്തിലെവിടെയുണ്ടാകുന്ന അപകടത്തിലും തീര്‍ഥാടകര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനംകിട്ടും. ഇതുവരെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ അപകടങ്ങള്‍ക്കുമാത്രമായിരുന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യം ഉണ്ടായിരുന്നത്. പ്രീമിയത്തിനുള്ള ചെലവ് ബോര്‍ഡ് വഹിക്കും. ദേവസ്വംബോര്‍ഡിലെ എല്ലാജീവനക്കാരും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍വരും. മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തും മാസപൂജയ്ക്കും ഉത്സവമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും എത്തുന്നതിനിടെയുണ്ടാകുന്ന അപകടങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും വ്യക്തമാക്കി.

Lifestyle

റാഗിങ് നിരോധന നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ രൂപീകരിച്ച കർമ സമിതിയുടെ ആദ്യയോഗം

റാഗിങ് നിരോധന നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ രൂപീകരിച്ച കർമ സമിതിയുടെ ആദ്യയോഗം വൈകാതെ ചേരണമെന്ന് ഹൈക്കോടതി . ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സർക്കാർ രൂപം കൊടുത്ത 12 അംഗ കർമ സമിതിക്കാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുടെ ഈ നിർദേശം. സമിതിയിൽ ഡിജിപിയുടെ പ്രതിനിധിയായി ഉൾപ്പെടുത്തിയിരിക്കുന്നത് ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെയാകണമെന്നും കോടതി നിർദ്ദേശിച്ചു. 1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ […]

Lifestyle

വയനാട് മുണ്ടക്കൈ ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ പണിയുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ പണിയുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ദുരന്തമുണ്ടായി എട്ട് മാസത്തിന് ശേഷമാണ് അതിജീവന പദ്ധതി ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം. ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ടവരിൽ 175 പേർ വീടിനായി സമ്മതപത്രം നൽകിയിട്ടുണ്ട്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകളുടെ നിർമാണം. രണ്ടു മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, […]

Lifestyle

സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി

സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒരാഴ്ചയായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാനൊരുങ്ങുമ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നിഷേധിക്കുന്നുവെന്നാണ് രാഹുല്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്പീക്കര്‍ ധൃതിയില്‍ ഇറങ്ങിപ്പോയതായും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇത്തരത്തിലല്ല സഭ നടത്തേണ്ടതെന്നും തന്നെക്കുറിച്ച് സ്പീക്കര്‍ കഴമ്പില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി . സഭ പിരിച്ചുവിടേണ്ട സാഹചര്യമില്ലാതിരുന്നിട്ടും സ്പീക്കര്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചതായും […]

Uncategorized

മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി

ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതിൽ 530 കോടി രൂപ ഇതുവരെ നൽകിയെന്ന് അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. തുടർസഹായം മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുമെന്നും അമിത് ഷാ പറഞ്ഞു. ദുരന്ത സമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ട് ( എൻ.ഡി.ആർ.എഫ്) വഴി 215 കോടി രൂപ നൽകി. മന്ത്രിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ […]