സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുറച്ച് വിജിലൻസ്. വിജിലൻസ് തയ്യാറാക്കിയ അഴിമതിക്കാരുടെ പട്ടികയിൽ 700 പേരാണുള്ളത്. ഇതിൽ 200 പേർ ആക്ടീവ് അഴിമതിക്കാരെന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. മുൻപ് കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പിടിയിലായിട്ടും വിവിധ കാരണങ്ങളാൽ ശിക്ഷിക്കപ്പെടാതെ പോവുകയും ശേഷം സർവീസിൽ തിരിച്ചെത്തുകയും ചെയ്തവരാണ് ഈ 200 പേർ.അഴിമതിക്കാരുടെ പട്ടികയിലെ അവശേഷിക്കുന്ന 500 പേരെ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗമാണ് കണ്ടെത്തിയത്. രഹസ്യമായി ലഭിക്കുന്ന വിവരങ്ങളിൽപെട്ടവരും ഈ പട്ടികയിലുണ്ട്. ഈ 700 പേരും സദാ വിജിലൻസിന്റെ നിരീക്ഷണത്തിലാണ്. അഴിമതിക്ക് […]
ലോക്‌സഭ കടന്ന വഖഫ് ബിൽ രാജ്യസഭയിൽ. വ്യാഴാഴ്ച ഒരു മണിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച നടക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. ഒരു പകലും പകുതി രാത്രിയും നീണ്ട കടുത്ത രാഷ്ട്രീയപ്പോരിനൊടുവിലാണ് വഖഫ് ബിൽ ലോക്‌സഭ കടന്നത്. ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം വിചാരണചെയ്തും ആരോപണ-പ്രത്യാരോപണങ്ങൾ ആയുധമാക്കിയും ഭരണ-പ്രതിപക്ഷങ്ങൾ പങ്കെടുത്ത തീപാറിയ വാക്‌യുദ്ധത്തിനുശേഷം ബുധനാഴ്ച അർധരാത്രിയോടെയാണ് ബിൽ […]
ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി . ആശമാരുടെ ത്യാഗം, സഹിഷ്ണുത, സേവനം എന്നിവയെ ബഹുമാനിക്കുന്നുവെന്നും ആശമാരുടെ സമരം ഞങ്ങളുടേതുകൂടിയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ആശാ പ്രവർത്തകർ കേരളത്തിൻറെ ആരോഗ്യമേഖലയുടെ നട്ടെല്ലാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ പങ്കുവെച്ചു. ‘ആശാ പ്രവർത്തകർ കേരളത്തിൻറെ ആരോഗ്യമേഖലയുടെ നട്ടെല്ലാണ് . അവർ ഉയർത്തിപ്പിടിച്ച സംവിധാനം അവരെ ഉപേക്ഷിച്ചു. ആശാ പ്രവർത്തകരുടെ പോരാട്ടം ഞങ്ങളുടേതുകൂടിയാണ്. ആശാ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെ ബഹുമാനിച്ചുകൊണ്ട് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’- പ്രിയങ്ക ഗാന്ധി എക്സിൽ കൂട്ടിച്ചേർത്തു. ആശമാരുടെ […]
മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ
മലപ്പുറം എസ്.പി. ആയിരുന്ന സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗ കേസ് എടുക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിനും പോലീസ് ഉദ്യോഗസ്ഥർക്കുമാണ് നോട്ടീസയച്ചത്. അതേസമയം, സംഘടിത കുറ്റകൃത്യം ചെയ്യുന്നവർ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വ്യാജ പരാതി ഉന്നയിക്കാറുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയും ചെയ്യിതു. ബലാത്സംഗ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ല എന്നാരോപിച്ചാണ് വീട്ടമ്മ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എടുക്കാൻ ഉത്തരവിടുന്നതിന് മുമ്പ് മജിസ്‌ട്രേറ്റിന് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗമോ, പോലീസ് റിപ്പോർട്ടോ പരിഗണിക്കേണ്ടതില്ലെന്ന് […]
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിക്കാഴ്ച നടത്തി
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കൂട്ടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രിയുടെ പാർലമെന്റ് മന്ദിരത്തിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത് . കേന്ദ്രആരോഗ്യസെക്രട്ടറിയും ചർച്ചയിൽ പങ്കെടുത്തു. ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആശാപ്രവർത്തകരുടെ ഇൻസെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ചർച്ചയിൽ ഉന്നയിച്ചു. കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നൽകിയതായും വിവരമുണ്ട്. ഇത് കൂടാതെയാണ് ആശാവർക്കർമാരുടെ സമരവും കൂടിക്കാഴ്ചയിൽ ചർച്ചയായത്. ആശമാരുടെ […]
കേരള വനം വികസന കോർപ്പറേഷനിൽ കോടതി ഉത്തരവ് പ്രകാരം, വിരമിക്കൽ തീയതിക്കുശേഷവും സർവീസിൽ തുടർന്ന ഉദ്യോഗസ്ഥൻ പുറത്ത്. തൃശ്ശൂർ ഡിവിഷണൽ മാനേജർ ടി.കെ. രാധാകൃഷ്ണനെയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കെഎഫ്ഡിസി ഡയറക്ടർ ബോർഡ് സർവീസിൽനിന്ന് ഒഴിവാക്കിയത്. കെഎഫ്ഡിസിയിലെ പെൻഷൻ പ്രായം 58-ൽനിന്ന് 60 വയസ്സായി ഉയർത്താനാകില്ലെന്ന് ഒക്ടോബർ എട്ടിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ ബോധിപ്പിച്ചശേഷമാണ്, സർവീസിൽ തുടർന്നയാളെ ഒഴിവാക്കാൻ അനുമതി കിട്ടിയത്. കോടതി ഉത്തരവ് കിട്ടിയതിനു പിന്നാലെ ഉദ്യോഗസ്ഥനെ ഒഴിവാക്കി ഉത്തരവിറക്കിയതായി […]
ഹോട്ടലുകളില്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
ഹോട്ടലുകളില്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാര്‍ഗരേഖ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഭക്ഷണം കഴിക്കാനെത്തുന്നവരില്‍നിന്ന് സര്‍വീസ്ചാര്‍ജായി നിര്‍ബന്ധപൂര്‍വം പണം വാങ്ങാനാവില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് ഉത്തരവിട്ടു. കേന്ദ്ര മാര്‍ഗരേഖയ്‌ക്കെതിരേ കോടതിയെ സമീപിച്ച ഹോട്ടലുടമകള്‍ക്ക് ഒരുലക്ഷം രൂപവീതം പിഴ ചുമത്തി ഹര്‍ജികള്‍ തള്ളി. നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ , ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് ഹര്‍ജി […]
മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മാറിലെ പട്ടാള ഭരണകൂടത്തിന്റെ തലവനെ ഫോണില്‍ വിളിച്ച് മോദി അനുശോചനം അറിയിച്ചു. ഈ ദുഷ്‌കരമായ സമയത്ത് അടുത്ത സുഹൃത്തും അയല്‍ക്കാരനും എന്ന നിലയില്‍ ഇന്ത്യ മ്യാന്‍മാറിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഓപ്പറേഷന്‍ ബ്രഹ്‌മ’യുടെ ഭാഗമായി തിരച്ചില്‍-രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ വസ്തുക്കളും മാനുഷിക സഹായങ്ങളും മ്യാന്‍മറിലേക്ക് അയച്ചതായും മോദി കൂട്ടിച്ചേർത്തു. നേരത്തെ, മ്യാന്‍മാറിനും തായ്‌ലന്‍ഡിനും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ […]
കേരള ഭാഗ്യക്കുറിയിൽ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നിവയുടെ പേരുകൾക്ക് മാറ്റം. സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാണ് പുതിയ പേരുകൾ. എല്ലാ ടിക്കറ്റുകളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കി. ടിക്കറ്റ് വില 40 രൂപയിൽനിന്ന് 50 രൂപയുമാക്കി. പരിഷ്കാരം ഈ മാസം അവസാനത്തോടെ നടപ്പാകും.മിനിമം സമ്മാനത്തുക 100 രൂപയിൽനിന്ന് 50 രൂപയാക്കി. മൂന്നുലക്ഷം സമ്മാനങ്ങളാണ് ഇതുവരെ നൽകിയിരുന്നത്. അത് 6.54 ലക്ഷമാക്കി. പ്രതിദിനം 1.08 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ആകെ 24.12 കോടി രൂപ സമ്മാനയിനത്തിൽ വിതരണം […]
ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ. രാവിലെ പത്ത് മണിക്ക് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെന്റ് നടക്കുന്ന സമയമായതിനാൽ അനുമതി ലഭിച്ചില്ല. തുടർന്ന് രണ്ടു നിവേദനങ്ങൾ ആരോഗ്യമന്ത്രി കേന്ദ്ര മന്ത്രിയുടെ […]