Online News

Lifestyle

വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന്

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടന സാധുത ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതി തിങ്കളാഴ്ച ഉച്ചക്ക് ശേഷം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുസ്ലിം ലീഗിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബീരാനുമാണ് ഹര്‍ജികള്‍ അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. രാവിലെ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ കപിൽ സിബലുമായി […]

Lifestyle

പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളായ മുസ്ലിം പള്ളികൾക്ക് 1991 ലെ ആരാധനാലയ സംരക്ഷണ

ന്യൂഡൽഹി: പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളായ മുസ്ലിം പള്ളികൾക്ക് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ബാധകമാണോ എന്ന കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഥുര കൃഷ്ണ ജന്മഭൂമി-ഈദ് ഗാഹ് മസ്ജിദ് കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 1920-ൽ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് സംരക്ഷിത സ്മാരകം ആണെന്ന് ഹിന്ദു വിഭാഗത്തിന് വേണ്ടി […]

Uncategorized

പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബില്‍ നിയമമാക്കി വിജ്ഞാപനംചെയ്തുകൊണ്ടുള്ള ഉത്തരവ് കേന്ദ്രം പുറത്തിറക്കി. ബില്ലിനെതിരേ കോൺഗ്രസ്, മജ്‌ലിസ് പാർട്ടി നേതാക്കൾ സുപ്രീംകോടതിയിൽ ഹർജി നൽകുകയും ബില്ലിൽ ഒപ്പുവെക്കരുതെന്നഭ്യർഥിച്ച് മുസ്‌ലിംലീഗ് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമബോർഡ് രാജ്യവ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലിനെതിരേ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാൻ നീക്കം നടത്തുന്നതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. ലോക്സഭയില്‍ 288 എംപിമാര്‍ അനുകൂലമായി […]

Lifestyle

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ്സ് പിന്നിട്ട നേതാക്കള്‍ ഒന്നടങ്കം സിപിഎം

മധുര: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ്സ് പിന്നിട്ട നേതാക്കള്‍ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവായി. 80 വയസ്സ് തികയുന്ന പിണറായി വിജയന് മാത്രമാണ് ഇളവ് നല്‍കിയത്. മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പി.ബി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, ജി. രാമകൃഷ്ണന്‍ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയില്‍ നിന്ന് ഒഴിവാക്കിയത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിജു […]

Lifestyle

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോപണങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ: കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടിലെ അപര്യാപ്തത സംബന്ധിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോപണങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലർക്ക് ഒരു കാരണവുമില്ലാതെ കരയുന്ന ശീലമുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാമേശ്വരത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തിന്റെ വികസനത്തിനായി മുൻ സർക്കാരിനേക്കാൾ മൂന്നിരട്ടി പണം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വികസിത ഇന്ത്യയുടെ യാത്രയിൽ തമിഴ്‌നാടിന് വളരെ വലിയ പങ്കുണ്ട്. തമിഴ്‌നാട് കൂടുതൽ ശക്തമാകുന്തോറും ഇന്ത്യ വേഗത്തിൽ വളരുമെന്ന് ഞാൻ വിശ്വസിക്കുന്നു. […]

Lifestyle

മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ്

മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ്. വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിലാണ് ലീഗ് ഇക്കാര്യം വ്യക്തമാക്കിയത്. മുനമ്പം വിഷയം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്ക് പൂർണപിന്തുണ നൽകുമെന്നും മുസ്‌ലിം ലീഗ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വഖഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗിന്റെ പാർലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, അബ്ദുസമദ് സമദാനി, കെ. നവാസ് കാനി എന്നിവരാണ് മുസ്‌ലിം ലീഗിനുവേണ്ടി […]

Lifestyle

ആശവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശവർക്കർമാർ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു മന്ത്രി വീണ ജോർജ്. ആശപ്രവർത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വീണ ജോർജ്ജ് കൂട്ടിച്ചേർത്തു. ഓണറേറിയം വർധിപ്പിക്കൽ തത്വത്തിൽ അംഗീകരിക്കാമെന്ന് തൊഴിൽ മന്ത്രി ഉറപ്പ് നൽകിയതായി ആശവർക്കർമാർ വ്യക്തമാക്കി. ഓണറേറിയം വർധിപ്പിക്കുന്നതിന് പുറമേ, പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി […]

Lifestyle

മുനമ്പം ഭൂമി വിഷയത്തിൽ നിയമിച്ച ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന സർക്കാരിന്റെ

മുനമ്പം ഭൂമി വിഷയത്തിൽ നിയമിച്ച ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കുന്നതു ഹൈക്കോടതി ഇന്നത്തേക്കു മാറ്റി. ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചതു റദ്ദാക്കിയുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കമ്മിഷന്റെ കാലാവധി അടുത്ത മാസം 27നു തീരുമെന്നും അതിനാൽ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്നും സർക്കാരിനായി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു. കോടതിയുടെ […]

Lifestyle

ജ​ഡ്ജി​മാ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ സു​പ്രീം കോ​ട​തി

ജ​ഡ്ജി​മാ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ സു​പ്രീം കോ​ട​തി. ഏ​പ്രി​ൽ ഒ​ന്നി​ന് ന​ട​ന്ന ഫു​ൾ കോ​ർ​ട്ട് യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്. സു​പ്രീം കോ​ട​തി​യി​ലെ 33 സി​റ്റി​ങ് ജ​ഡ്ജി​മാ​രും ഇ​ത്ത​ര​ത്തി​ൽ സ്വ​ത്തു​വി​വ​രം ചീ​ഫ് ജ​സ്റ്റി​സി​ന് കൈ​മാ​റും. തു​ട​ർ​ന്ന്, ഈ ​രേ​ഖ​ക​ൾ ​ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ഭാ​വി​യി​ലും ഈ ​ന​ട​പ​ടി തു​ട​രും. ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന യ​ശ്വ​ന്ത് വ​ർ​മ​യു​ടെ വ​സ​തി​യി​ൽ​നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന്‌ പി​ന്നാ​ലെ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം. ജ​ഡ്ജി​മാ​രു​ടെ സ്വ​ത്തു​വി​വ​രം വെ​ളി​പ്പെ​ടു​ത്തേ​ണ്ട നി​ർ​ദി​ഷ്ട രീ​തി​ക​ള​ട​ക്കം വ​രും […]

Lifestyle

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരചുങ്കം, ഇറക്കുമതി നികുതി എന്നിവ ഇന്ത്യൻ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരചുങ്കം, ഇറക്കുമതി നികുതി എന്നിവ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പൂർണ്ണമായി തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചൈന 4,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയെന്നും ഈ വിഷയങ്ങളിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലോക്സഭയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 26 ശതമാനം തീരുവ ഏർപ്പെടുത്താൻ അമേരിക്ക പെട്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ തകർത്തുകളയും. വാഹന വ്യവസായം, ഫാർമസ്യൂട്ടിക്കൽ വ്യവസായം, കൃഷി എന്നിവയെല്ലാം […]