Online News

News

കുടുംബ ബജറ്റ് സർവേ 2025-26 ന് തുടക്കമായി

സംസ്ഥാന തൊഴിൽ വകുപ്പും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന കുടുംബ ബജറ്റ് സർവേ 2025-26 ന്റെ സംസ്ഥാനതല ഉദ്ഘാടനം  തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. സംസ്ഥാന തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ചെലവ്, ഉപഭോഗരീതി എന്നിവ ശാസ്ത്രീയമായി വിലയിരുത്തി തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കാർഷിക, വ്യവസായ, സേവന മേഖലകളിലടക്കം വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് കുടുംബ ബജറ്റ് സർവേയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. […]

News

വിഷന്‍ 2031 സെമിനാർ : പുതിയ പദ്ധതികളുമായി ഗതാഗത വകുപ്പ്

വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പാനല്‍ ചര്‍ച്ചകളുടെ സമാഹരണം നടത്തി. റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു . ഒറ്റ ടിക്കറ്റെടുക്കുന്ന വ്യക്തിക്ക് ഈ മൂന്ന് സൗകര്യവും ഉപയോഗിക്കാനാകുമെന്നും പൊതുഗതാഗതം കൂടുതല്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. ജല, റോഡ് ഗതാഗതത്തെ ബന്ധിപ്പിച്ച് […]

News

വിഷന്‍ 2031 ആരോഗ്യ സെമിനാര്‍: ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ

വിഷന്‍ 2031- ആരോഗ്യ സെമിനാറില്‍ ‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ അവതരിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സ്‌പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി […]

News

ജി എസ് ടി നിരക്ക് പരിഷ്കരണം ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതം: മുഖ്യമന്ത്രി

കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ  ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയിട്ടാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. ധനമന്ത്രിയുമായി നേരിട്ടും കത്തുകൾ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗൺസിലിനോടും ലോട്ടറിയുടെ ജിഎസ്ടി വർദ്ധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്റെ ഭാഗമായാണ് ലോട്ടറി മേഖലയിൽ നികുതി വർദ്ധനവിന് കാരണമായത്. […]

News

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ഞമാസങ്ങളിൽ അവരുടെ വരുമാനം നിലനിർത്തുന്നതിനും വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. ആകെ 41.90 കോടി രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര വിഹിതമായ 1500 രൂപയും സംസ്ഥാന വിഹിതമായ 1500 രൂപയും ഉൾപ്പെടെ ആകെ 3000 […]

News

ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകൾക്ക് കെട്ടിട നികുതിയിൽ ഇളവ്

സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.’മാലിന്യമുക്തം നവകേരളം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക. വെർമി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മൺകല കംപോസ്റ്റിങ്, മോസ് പിറ്റ് കംപോസ്റ്റിങ് യൂണിറ്റ്, ബയോ-പെഡസ്റ്റൽ കമ്പോസ്റ്റിംഗ് യൂണിറ്റ്, മുച്ചട്ടി ബിൻ കമ്പോസ്റ്റിംഗ്, പോർട്ടബിൾ ഗാർഹികതല […]

News

2025-ലെ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബിൽ നിയമസഭ പാസാക്കി

സംസ്ഥാനത്ത് സംഘങ്ങളുടെ രജിസ്‌ടേഷൻ സംബന്ധിച്ച 2025 ലെ കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബില്ല് നിയമസഭ പാസ്സാക്കി നേരെത്തെ മലബാറിലും തിരുവിതാംകൂർ – കൊച്ചി പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന വ്യത്യസ്ഥ നിയമങ്ങൾ ഒഴിവാക്കിയാണ് സംസ്ഥാനത്താകെ ബാധകമായ വിധം പുതിയ ഏകീകൃത നിയമം പാസ്സാക്കിയത്. പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോഴും നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ സംഘങ്ങളുടെയും സാധൂകരണം ഉറപ്പാക്കിയിട്ടുണ്ട്. സംഘങ്ങളുടെ രജിസ്‌ട്രേഷൻ,  അവയുടെ നിയന്ത്രണം എന്നിവ സംബന്ധിച്ച നടപടി ക്രമങ്ങൾ ലളിതവും കാര്യക്ഷമമാക്കുകയും ചെയ്യുന്നതോടൊപ്പം ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ജനാധിപത്യപരവും സുഗമവും സുതാര്യവുമാക്കാനുള്ള […]

News

വിദ്യാർഥികൾക്കായി ഇക്കോസെൻസ് സ്കോളർഷിപ്പ്

മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വ ബോധവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇക്കോസെൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. യു.പി. (ക്ലാസ്സ് 6,7), ഹൈസ്‌കൂൾ (ക്ലാസ്സ് 8, 9), ഹയർസെക്കൻഡറി (ഒന്നാം വർഷം) വിഭാഗങ്ങളിലായി 1,500 രൂപ വീതം 50,000 വിദ്യാർത്ഥികൾക്കാണ് ഇക്കോസെൻസ് സ്‌കോളർഷിപ്പ് നൽകുന്നത്. ആകെ സ്‌കോളർഷിപ്പിന്റെ 40 ശതമാനം യു.പി വിഭാഗത്തിനും 30 ശതമാനം വീതം […]

News

സംസ്ഥാനതല ഐ ടി ഐ കോൺവോക്കേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു

തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ഐ ടി ഐ കോൺവോക്കേഷൻ സെറിമണി തിരുവനന്തപുരം പി ഡബ്ല്യു ഡി റസ്സ് ഹൗസിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 2025 ജൂലൈയിൽ നടത്തിയ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ കേരളത്തിന്റെ വിജയം രാജ്യം മുഴുവൻ അഭിമാനിക്കാൻ കഴിയുന്നതാണെന്ന് മന്ത്രി പറഞ്ഞു.93.77 ശതമാനമാണ് വിജയം. ടെസ്റ്റിൽ പങ്കെടുത്ത 27,824 ട്രെയിനികളിൽ 26,092 പേർ വിജയിച്ചു.  കേരളത്തിലെ തൊഴിലും നൈപുണ്യവും വിദ്യാഭ്യാസ മേഖലയിലെ പുരോഗതി […]

News

‘വിഷൻ 2031’ സെമിനാറുകൾക്ക് തുടക്കമായി

കേരള സംസ്ഥാനം രൂപീകൃതമായതിന്റെ 75-ാം വാർഷികമായ 2031-ൽ കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന ‘വിഷൻ 2031’ സംസ്ഥാനതല സെമിനാറുകൾക്ക് തുടക്കമായി. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3ന് നടന്ന ആദ്യ സെമിനാർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തൃശൂരിൽ ഉദ്ഘാടനം ചെയ്തു. സർക്കാർ പദ്ധതികൾക്ക് പുതിയ ദിശാബോധം നൽകുന്നതിനായി, വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വികസന രേഖ തയ്യാറാക്കുകയാണ് വിഷൻ 2031 സെമിനാറുകളുടെ […]