Food Lifestyle

പഞ്ഞി മിഠായി കര്‍ണാടകയിൽ നിരോധിച്ചു

നിറം ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇവയില്‍ ചേര്‍ക്കുന്ന റോഡമൈന്‍-ബി പോലുള്ള കൃത്രിമ നിറങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് തിങ്കളാഴ്ച അറിയിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകൾ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പങ്കുവെച്ചു. സുരക്ഷിതമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുരക്ഷിതമല്ലാത്ത ഭക്ഷണരീതികള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ഞിമിഠായി, ഗോബി മഞ്ചൂരിയന്‍ […]

Video

‘ആവേശം’ പരക്കുന്നു, ഹിറ്റുകളില്‍ ഒന്നായി

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഫഹദ് ഫാസിൽ നായകനായ, ജിത്തു മാധവന്റെ ‘ആവേശം’ (Aavesham) 25 ദിനങ്ങള്‍ പിന്നിടുന്നു. ഈ സീസണിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും ആവേശത്തിലെ ഗാനങ്ങള്‍ ട്രെൻഡിംഗാണ്. ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ ആവേശത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരേപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. […]

Live TV News

കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് കുഞ്ഞിന്റെ മരണത്തിന് മുഖ്യ കാരണമെന്നാണ് കണ്ടെത്തൽ. കീഴ്ത്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ അമ്മ തൊട്ടില്‍ അടക്കം […]