Sports

ഗുകേഷ് ഡി യെ അറിയൂ

കാനഡയിൽ വെച്ച് നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ഡി (Gukesh D) പുതുചരിത്രം കുറച്ചിരിക്കുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പ് ചലഞ്ചറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും ഈ 18 കാരന്‍ സ്വന്തമാക്കി. അമേരിക്കന്‍ താരമായ ഹികാരു നകാമുറയ്‌ക്കെതിരായ മത്സരത്തില്‍ അവസാന റൗണ്ട് സമനിലയില്‍ പിരിഞ്ഞതോടെ ഗുകേഷ് 14 പോയിന്റില്‍ ഒന്‍പതും നേടി. റഷ്യയുടെ ഇയാന്‍ നെപോംനിയാച്ചിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയാനോ കരുവാനയും […]

Editorial Lifestyle Sports

ഡ്രൈവർ യദുവിന്റെ ഹർജി കോടതി സ്വീകരിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം ആറിന് കേസ് മജിസ്‌ട്രേ​റ്റ് കോടതിയിൽ പരിഗണിക്കും. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത് മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ […]

Sports

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീം വിട്ടു

കേരളാ ബ്ലാസ്റ്റേഴ്‌സിലെ താരങ്ങളെ പോലെ തന്നെ ആരാധകരുള്ള മറ്റൊരാൾ ടീമിലുണ്ട്. അത് മറ്റാരുമല്ല സ്വന്തം ടീം പരിശീലകൻ ഇവാൻ വുകോമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും പരിശീലകൻ ഇവാൻ വുകമനോവിച്ചും തമ്മിൽ ഹൃദ്യമായ ബന്ധമാണുള്ളത്. കേവലം ഒരു പരിശീലകനും അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിന്റെ ആരാധകരും എന്ന ബന്ധം മാത്രമല്ല, ആഴമേറിയ ബന്ധം ഇവർക്കിടയിലുണ്ട്. അത് കൊണ്ട് തന്നെയാണ് ആരാധകർ സ്നേഹപൂർവം ഇവാൻ വുകമനോവിച്ചിനെ ആശാൻ എന്ന് വിളിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ആശാൻ കളം വിട്ടുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

News

ബ്രഹ്മപുരത്തെ സോണുകളായി തിരിച്ച് പഠനം

പഠനത്തിൽ, ജലസ്രോതസ്സുകളിലൂടെയും, വായുവിലൂടെയും മത്സ്യങ്ങളിലൂടെയും പാലിലൂടെയും മാംസത്തിലൂടെയും മുട്ടകളിലൂടെയും മുലപ്പാലിലൂടെയും വിഷവസ്തുക്കൾ വ്യാപിക്കാനുള്ള സാധ്യത വിലയിരുത്തേണ്ടതുണ്ട്. ബ്രഹ്മപുരം മാലിന്യനിർമ്മാർജ്ജന പ്ലാന്റിലെ തീ അണക്കാൻ കഴിഞ്ഞെങ്കിലും ഹൃസ്വ-ദീർഘകാലത്ത് ഉണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്തീയവും വസ്തുനിഷ്ഠവുമായ പഠനം നടത്തേണ്ടിയിരിക്കുന്നു. പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാവാനിടയുള്ള ഡയോക്സിനു പുറമേ ബാറ്ററികളിൽ നിന്നുള്ള രാസവസ്തുക്കൾ, കാഡ്മിയം തുടങ്ങിയ വിഷവസ്തക്കൾ എന്നിവയുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്.

News

സംസ്ഥാനത്ത്, വൈദ്യുതി നിയന്ത്രണം.

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്ഇബി ആരംഭിച്ചു. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. ഇന്ന് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കും ഇടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് […]

News

‘ഇങ്ങനെ പേടിച്ചോടരുത്’ നരേന്ദ്രമോദി

രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഇങ്ങനെ പേടിച്ചോടരുതെന്നും മോദി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ രാജ്യസഭ വഴി പാര്‍ലമെന്റിലേക്കുള്ള വഴി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയേയും മോദി വിമര്‍ശിച്ചു. പശ്ചിമബംഗാളിലെ ബര്‍ദ്മാന്‍-ദുര്‍ഗാപൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം.   സമുന്നതയായ നേതാവിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധൈര്യമില്ലെന്ന് പാര്‍ലമെന്റില്‍ ഞാന്‍ പറഞ്ഞിരുന്നു. അവര്‍ രാജസ്ഥാനിലേക്ക് പോയി അവിടെ നിന്ന് രാജ്യസഭയിലേക്ക് എത്തിയിരിക്കുകയാണ്. യുവരാജാവിന്റെ കാര്യത്തിലും ഇതേകാര്യം ആവര്‍ത്തിച്ചു. വയനാട് സീറ്റ് അദ്ദേഹത്തിന് നഷ്ടപ്പെടും. […]