കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീം വിട്ടു

കേരളാ ബ്ലാസ്റ്റേഴ്‌സിലെ താരങ്ങളെ പോലെ തന്നെ ആരാധകരുള്ള മറ്റൊരാൾ ടീമിലുണ്ട്. അത് മറ്റാരുമല്ല സ്വന്തം ടീം പരിശീലകൻ ഇവാൻ വുകോമനോവിച്ച്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും പരിശീലകൻ ഇവാൻ വുകമനോവിച്ചും തമ്മിൽ ഹൃദ്യമായ ബന്ധമാണുള്ളത്. കേവലം ഒരു പരിശീലകനും അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിന്റെ ആരാധകരും എന്ന ബന്ധം മാത്രമല്ല, ആഴമേറിയ ബന്ധം ഇവർക്കിടയിലുണ്ട്. അത് കൊണ്ട് തന്നെയാണ് ആരാധകർ സ്നേഹപൂർവം ഇവാൻ വുകമനോവിച്ചിനെ ആശാൻ എന്ന് വിളിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ആശാൻ കളം വിട്ടുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.