മാലിന്യരഹിത ഓണം ലക്ഷ്യമിട്ട് മാവേലി യാത്രയ്ക്ക് തുടക്കമായി

 മാലിന്യരഹിത ഓണം ലക്ഷ്യമിട്ട് മാവേലി യാത്രയ്ക്ക് തുടക്കമായി

ഓണം വാരാഘോഷങ്ങൾക്ക് മുന്നോടിയായി മാലിന്യരഹിത-ഹരിത ഓണം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ‘മാവേലി യാത്രയ്ക്ക്’ തുടക്കമായി. ശുചിത്വ മിഷന്റെയും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന യാത്രയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി  എം. ബി. രാജേഷ് നിർവഹിച്ചു.

തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ രാവിലെ 9.30-നായിരുന്നു ഉദ്ഘാടന ചടങ്ങ്. ഓണാഘോഷ പരിപാടികൾ മാലിന്യരഹിതവും പരിസ്ഥിതി സൗഹൃദവുമാക്കാനും ലക്ഷ്യമിട്ടുള്ള പ്രചാരണ വാഹനവും മാവേലി യാത്രയുടെ ഭാഗമായി ഉണ്ടാകും.ഈ യാത്ര ജില്ലയിലെ വിവിധ സ്ഥലങ്ങളായ വർക്കല, കിളിമാനൂർ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, ആര്യനാട്-പൂവച്ചൽ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.

പ്രചാരണ വാഹനത്തിൽ എൽഇഡി മോണിറ്ററിൽ ബോധവൽക്കരണ വീഡിയോകളും സന്ദേശങ്ങളും പ്രദർശിപ്പിക്കും. കൂടാതെ, മാവേലി ശുചിത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ജനങ്ങളോട് ചോദിക്കുകയും ശരിയായ ഉത്തരം നൽകുന്നവർക്ക് സമ്മാനമായി ബദൽ ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യും.

ചടങ്ങിൽ ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറർ  യു .വി. ജോസ്, തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു  എന്നിവർ പങ്കെടുത്തു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *