അനധികൃത ക്വാറി ഖനനത്തിന് എതിരെ നവഭാരത് ന്യൂസിന്റെ അന്വേഷണ പരമ്പര

 അനധികൃത ക്വാറി ഖനനത്തിന് എതിരെ നവഭാരത് ന്യൂസിന്റെ അന്വേഷണ പരമ്പര

കോതമംഗലം താലൂക്ക്, പല്ലാരിമംഗലം വില്ലേജ്, പല്ലാരിമംഗലം പഞ്ചായത്ത് കാവുംപടി ബസ് സ്റ്റോപ്പിന് സമീപം പി.പി വര്‍ഗ്ഗീസ്, പുതുമന ഹൗസ് എന്ന വ്യക്തിയുടെ പേരിലുള്ള ക്വാറിയില്‍ നടന്ന അനധികൃത ഖനനങ്ങളെ കുറിച്ചും ആ ഖനനം മറച്ചുവയ്ക്കാനായി ഈ വ്യക്തി ക്വാറി മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചും നവഭാരത് ന്യൂസ് നടത്തുന്ന അന്വേഷണ പരമ്പര ഉടന്‍ ആരംഭിക്കുന്നു. ഈ നാടിന്റെ പോക്ക് ഇതെങ്ങോട്ട്.

 

ലൈസന്‍സിലെ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ഭൂമിക്ക് തുരങ്കം വയ്ക്കുന്ന അനധികൃത ക്വാറി ഖനനങ്ങളുടെ മറ്റൊരു നേര്‍ക്കാഴ്ചയാവുകയാണ് കോതമംഗലം താലൂക്ക്, പല്ലാരിമംഗലം വില്ലേജ്, പല്ലാരിമംഗലം പഞ്ചായത്ത് കാവുംപടി ബസ് സ്റ്റോപ്പിന് സമീപം പി.പി വര്‍ഗ്ഗീസ്, പുതുമന ഹൗസ് എന്ന വ്യക്തിയുടെ പേരിലുള്ള ക്വാറി. ലൈസന്‍സില്‍ നിര്‍ദ്ദേശിച്ചതിന്റെ നാല് ഇരട്ടിയിലാണ് നിലവില്‍ ഇവിടെ ഖനനം നടന്നിട്ടുള്ളത്. ഖനനം നടത്തിയ ക്വാറി ലൈസന്‍സ് തീര്‍ന്നിട്ടും, ഖനനത്തിന്റെ തീവ്രത അളക്കുന്നതിന് മുമ്പ് ക്വാറി മൂടുകയാണെന്ന് ചൂണ്ടിക്കാട്ടി പരാതികള്‍ സമര്‍പ്പിച്ചിട്ടും ഈ പരാതികള്‍ക്കൊന്നും യാതൊരുവിധ നടപടികളും സ്വീകരിക്കാതെ, ക്വാറി ഉടമയെ സഹായിക്കുന്ന രീതിയിലുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എന്നത് മാത്രമല്ല ഈ സ്ഥലം വീണ്ടും നികത്തുകയുമാണ്. ഇത് ക്വാറി ഉടമയുടെ സ്വാധീനത്തിനും പണത്തിനും വഴങ്ങിയാണ് ഇത് സംഭവിച്ചിട്ടുള്ളത്. പണത്തിന്റെയും സ്വാധീനത്തിന്റെയും മറവില്‍ ചില ഉന്നതരുടെ ഒത്താശയോടെ തങ്ങള്‍ക്കിവിടെ എന്തും ചെയ്യാമെന്ന ഈ ദാര്‍ഷ്ട്യത്തിന് എതിരെ നവഭാരത് ന്യൂസ് അന്വേഷണ പരമ്പര ആരംഭിക്കുന്നു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *