സാമ്പത്തിക പ്രയാസങ്ങളുള്ള വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പാക്കാൻ ‘പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്’ പദ്ധതി

 സാമ്പത്തിക പ്രയാസങ്ങളുള്ള വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പാക്കാൻ ‘പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്’ പദ്ധതി

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കേണ്ടി വരുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാന്‍ ‘പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്’ (Pursuit of Happiness) പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തിരഞ്ഞെടുത്ത് ഉന്നത പഠനം നടത്താന്‍ പദ്ധതി അവസരമൊരുക്കുന്നു. ഒരു വിദ്യാര്‍ഥിയുടെയും പഠന സ്വപ്നങ്ങള്‍ സാമ്പത്തിക ബാധ്യത കാരണം മുടങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പറഞ്ഞു. സാമ്പത്തികപ്രയാസം നേരിടുന്ന വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പദ്ധതിയില്‍ സ്പോണ്‍സര്‍മാരായി അണിചേരാം

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *