ഇന്ത്യയ്ക്ക് എതിരെ ജിഹാദിന് ആഹ്വാനം, പാക്കിസ്ഥാന് പിന്തുണ അറിയിച്ച് അല്‍ഖ്വയ്ദ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയ്ക്ക് മറുപടി നല്‍കണമെന്നും ഇന്ത്യയ്ക്ക് എതിരെ ജിഹാദിന് ആഹ്വാനം ചെയ്തുകൊണ്ടും പാക്കിസ്ഥാന് പിന്തുണ അറിയിച്ച് പ്രസ്താവന ഇറക്കി അല്‍ഖ്വയ്ദ. പാക്കിസ്ഥാനുമേല്‍ ഇന്ത്യ നടത്തിയത് കടന്നാക്രമണമാണ്. ഈ നടപടിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കണം. ഇന്ത്യയ്ക്ക് എതിരെ ജിഹാദ് നടത്തണം എന്നിങ്ങനെയടങ്ങുന്ന പ്രസ്താവനയാണ് ഭീകര സംഘടന പുറത്തുവിട്ടത്. അല്‍ഖ്വയ്ദ ഓഫ് ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് എന്ന പേരിലാണ് പ്രസ്താവന പ്രചരിക്കുന്നത്.
ചിതറിക്കിടക്കുന്ന തീവ്രവാദ സംഘടനകളെ ഒന്നിപ്പിക്കുന്നതിനുള്ള അല്‍ഖ്വയ്ദയുടെ നീക്കമായാണ് പ്രസ്താവനയെ വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ നോക്കി കാണുന്നത്. യുദ്ധ സമാനമായ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുപ്രധാന ഇടങ്ങളില്‍ ജാഗ്രത തുടരുകയാണ്.