അമിത് ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് നൽകിയ അവകാശലംഘന നോട്ടിസ് അധ്യക്ഷനായ ജഗ്ദീപ് ധൻകർ തള്ളി

 അമിത് ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് നൽകിയ അവകാശലംഘന നോട്ടിസ് അധ്യക്ഷനായ ജഗ്ദീപ് ധൻകർ തള്ളി

രാജ്യസഭയിൽ സോണിയ ഗാന്ധിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് നൽകിയ അവകാശലംഘന നോട്ടിസ് അധ്യക്ഷനായ ജഗ്ദീപ് ധൻകർ തള്ളി. യുപിഎ സർക്കാരിന്റെ കാലത്തു പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തിരുന്നത് ഒരു കുടുംബം മാത്രമായിരുന്നുവെന്ന പരാമർശം ചൂണ്ടിക്കാട്ടിയായായിരുന്നു നോട്ടിസ്. സോണിയയുടെ പേര് പരാമർശിച്ചില്ലെങ്കിലും യുപിഎ കാലത്തെ കോൺഗ്രസ് അധ്യക്ഷയെന്ന പരാമർശത്തോടെയായിരുന്നു അമിത് ഷായുടെ പ്രസംഗം. 1948 ജനുവരി 24നു കേന്ദ്രസർക്കാരിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇറക്കിയ പത്രക്കുറിപ്പ് അമിത് ഷാ ഹാജരാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് തള്ളിയത്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *