ബിജെപി സംസ്ഥാന അധ്യക്ഷനായി നിര്‍ദേശിക്കപ്പെട്ടശേഷം ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി നിര്‍ദേശിക്കപ്പെട്ടശേഷം ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. ശ്രീനാരായണഗുരുവിന്റെ ഉദ്ധരണിയാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള പോസ്റ്റില്‍ ഗുരുവിന്റെ ചിത്രവും നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടുത്തി. വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക ‘ എന്ന ശ്രീനാരായണഗുരുവിന്റെ വാചകങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത് . #MondayMusings #MondayMotivation #MondayVibse എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിനുതാഴെ ഒട്ടേറെ ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ആശംസാ കമന്റുകളിട്ടിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരന്റെ പേര് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയനേതൃത്വമാണ് പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍ പ്രസിഡന്റ് വി. മുരളീധരന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളും ദേശീയനേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവരെയെല്ലാം മറികടന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വരവ്.