ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാന്‍ നിയമം ഭേദഗതി ചെയ്യും

 ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാന്‍ നിയമം ഭേദഗതി ചെയ്യും

ദേശീയപാതയ്ക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും നിയമക്കുരുക്കുകളും ലഘൂകരിക്കാന്‍ നിയമം ഭേദഗതി ചെയ്യും. ഏറ്റെടുത്ത് 5 വര്‍ഷത്തിനകം ഉപയോഗിക്കാത്ത ഭൂമി, ഉടമയ്ക്കു തിരികെ നല്‍കണമെന്നും ആ ഭൂമിയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉടമയ്ക്കു നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള വ്യവസ്ഥകള്‍ ഉപരിതല ഗതാഗത മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്കു നല്‍കിയ ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചു. ന്മഏറ്റെടുത്ത ഭൂമി 5 വര്‍ഷത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കും. ന്മ ഭൂമി വില സംബന്ധിച്ചുള്ള പരാതി കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ആര്‍ബിട്രേറ്റര്‍ക്കു 3 മാസത്തിനകം നല്‍കണം. ഇതിനു ശേഷം പരിഗണിക്കില്ല. ആര്‍ബിട്രേറ്റര്‍, പരാതി 6 മാസത്തിനകം തീര്‍പ്പാക്കണം. ന്മഏറ്റെടുക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനകംവില നിശ്ചയിക്കണം. ന്മ നഷ്ടപരിഹാരം വൈകിയാല്‍, വിജ്ഞാപനത്തീയതി മുതല്‍ 12% പലിശ നല്‍കണം. ന്മനഷ്ടപരിഹാരത്തുക സംബന്ധിച്ച കേസുകള്‍ 3 വര്‍ഷത്തിനകം തീര്‍പ്പാക്കണം. ന്മ വിജ്ഞാപനത്തില്‍ പെട്ട ഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ല. നഷ്ടപരിഹാരം കൂട്ടിക്കിട്ടുന്നതിനു വേണ്ടി, നിര്‍മാണങ്ങള്‍ നടത്തുന്നതു തടയാന്‍ വേണ്ടിയാണിത്. ന്മ ഭൂമി ഏറ്റെടുക്കലിനു പ്രത്യേക പോര്‍ട്ടല്‍ തുടങ്ങും തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *