തൊഴിലുറപ്പു പദ്ധതിയെ പടിപടിയായി ബിജെപി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിൽ ആരോപിച്ചു

ന്യൂഡൽഹി: തൊഴിലുറപ്പു പദ്ധതിയെ പടിപടിയായി ബിജെപി സർക്കാർ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിൽ ആരോപിച്ചു. തൊഴിലുറപ്പു പദ്ധതി വഴി നൽകുന്ന മിനിമം വേതനം രാജ്യത്താകെ 400 രൂപയാക്കണമെന്നും തൊഴിലുറപ്പു ദിനങ്ങൾ പ്രതിവർഷം 100 ൽ നിന്ന് 250 ആക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു കീഴിൽ ഒന്നാം യുപിഎ സർക്കാരാണു പദ്ധതി കൊണ്ടുവന്നതെന്നു സോണിയ വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ ലക്ഷക്കണക്കായ നിർധനർക്ക് ആശ്രയമായിരുന്നു തൊഴിലുറപ്പു നിയമം. ഇപ്പോഴത്തെ സർക്കാരിന്റെ നടപടികളിൽ ആശങ്കയുണ്ട്. പദ്ധതിക്കുള്ള ബജറ്റ് വിഹിതം 86,000 കോടി രൂപയാണ്. ജിഡിപി അനുപാതത്തിൽ പത്ത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ആധാർ അധിഷ്ഠിത പേയ്മെന്റ് രീതിയും മൊബൈൽ മോണിറ്ററിങ് സംവിധാനവും ഒഴിവാക്കണമെന്നും സോണിയ ചൂണ്ടിക്കാട്ടി.