അഭിഭാഷകയോട് ജഡ്ജി മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനെതിരേ നടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്

 അഭിഭാഷകയോട് ജഡ്ജി മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനെതിരേ നടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്

അഭിഭാഷകയോട് ജഡ്ജി മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനെതിരേ നടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്. അസോസിയേഷന്റെ അനുമതിയില്ലാതെ ഈ വിഷയം ചര്‍ച്ചചെയ്തതിന് അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്തു. കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകയോട് മോശമായി പെരുമാറിയെന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീനെതിരേ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ ചേംബറില്‍വെച്ചാണ് ബദറുദ്ദീന്‍ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ചു. തന്റെ ഭാഗവും അദ്ദേഹം വിശദീകരിച്ചിരുന്നു. അസോസിയേഷനെ അറിയിക്കാതെയാണ് ജോര്‍ജ് പൂന്തോട്ടം ചര്‍ച്ച നടത്തിയതെന്നാണ് അസോസിയേഷന്റെ ആരോപണം. ജസ്റ്റിസ് ബദറുദ്ദീന്‍ ഖേദപ്രകടനം നടത്തിയതില്‍ താന്‍ തൃപ്തയാണെന്ന് അഭിഭാഷക അസോസിയേഷനെ നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം അവസാനിപ്പിക്കാന്‍ അസോസിയേഷന്‍ തീരുമാനം എടുത്തത്. അഭിഭാഷകയോട് മോശമായി പെരുമാറിയതിന് തുറന്നകോടതിയില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ ക്ഷമപറയണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. അഭിഭാഷകയുടെ പരാതിയില്‍ അസോസിയേഷന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കുകയായിരുന്നു. എന്നാല്‍, അസോസിയേഷനെ അറിയിക്കാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, അഭിഭാഷക എന്നിവരടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ജോര്‍ജ് പൂന്തോട്ടത്തില്‍ ചര്‍ച്ച നടത്തുകയും ജസ്റ്റിസ് അവിടെ ഖേദപ്രകടനം നടത്തുകയും ചെയ്തതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്. ജസ്റ്റിസ് ബദറുദ്ദീനെ ഹൈക്കോടതിയില്‍നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തുനല്‍കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *