തെളിവു നിയമപ്രകാരം, കുട്ടിയാണെങ്കിലും സാക്ഷിമൊഴിക്കു സാധുതയുണ്ടെന്ന് സുപ്രീം കോടതി

തെളിവു നിയമപ്രകാരം, കുട്ടിയാണെങ്കിലും സാക്ഷിമൊഴിക്കു സാധുതയുണ്ടെന്ന് സുപ്രീം കോടതി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ ഭർത്താവ് ശിക്ഷിക്കപ്പെട്ടത്. പ്രതി നൽകിയ വിശദീകരണങ്ങളിലെ പൊരുത്തക്കേട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴു വയസ്സുകാരിയായ മകൾ മാത്രമായിരുന്നു സാക്ഷി. അതുകൊണ്ടുതന്നെ മകളുടെ മൊഴി വിശ്വസനീയമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. വിസ്തരിച്ചുള്ളതും സ്ഥിരതയുള്ളതുമാണ് പെൺകുട്ടി നൽകിയ മൊഴിയെന്നു കോടതി വ്യക്തമാക്കി.