അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ മൂന്നാമത്തെ സൈനിക വിമാനം ഇന്നു രാത്രിയോടെ അമൃത്‌സറിൽ എത്തും

 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ മൂന്നാമത്തെ സൈനിക വിമാനം ഇന്നു രാത്രിയോടെ അമൃത്‌സറിൽ എത്തും

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള അമേരിക്കയുടെ മൂന്നാമത്തെ സൈനിക വിമാനം ഇന്നു രാത്രിയോടെ അമൃത്‌സറിൽ എത്തും. ഇത്തവണ 157 പേരാവും ഉണ്ടാവുക. 119 ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ അമേരിക്കൻ സൈനിക വിമാനം ഇന്നലെ രാത്രി അമൃത്‌സറിൽ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ, കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു എന്നിവർ ഇവരെ സ്വീകരിക്കാൻ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. വിമാനമിറക്കാൻ അമൃത്‌സർ തെരഞ്ഞെടുത്തതിലെ വിവാദങ്ങൾക്കിടെയാണ് ഇരുനേതാക്കളും വിമാനത്താവളത്തിൽ എത്തിയത്. പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത്, ഉത്തർ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജമ്മു കശ്മിർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുള്ളത്. 104 അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ഫെബ്രുവരി അഞ്ചിനാണ് എത്തിയത്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *