തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും

തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം 19-ന് ചേരും. അന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 20-ന് സത്യപ്രതിജ്ഞ നടത്താനാണ് ശ്രമം. ഡല്‍ഹിയിലെ രാംലീല മൈതാനത്താകും സത്യപ്രതിജ്ഞ നടത്തുന്നത്. മൈതാനത്തിനായി 20-ാം തിയതിയിലേക്ക് ബി.ജെ.പി. അനുമതി തേടിയിട്ടുണ്ട്. ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, തരുണ്‍ ചുഗ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ നേതൃത്വം. രാം ലീല മൈതാനം ലഭിച്ചില്ലെങ്കില്‍ യമുനാ തീരത്തോട് ചേര്‍ന്ന ജവര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും സത്യപ്രതിജ്ഞാ ചടങ്ങിനായി തെരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും ഇത്രയൊക്കെ ഒരുക്കം നടക്കുന്നുണ്ടെങ്കിലും ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അപ്രതീക്ഷിത മുഖ്യമന്ത്രിയാകും വരികയെന്നാണ് നിഗമനങ്ങൾ.