വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധനനിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്

 വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധനനിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്

വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധനനിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചിരിക്കുന്നത്. മാത്രവുമല്ല പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി.കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. എന്നാല്‍, പ്രഖ്യാപനം വൈകിപ്പോയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അയയ്‌ക്കേണ്ടിവരും. ഒരുമാസംകൊണ്ട് 16 പദ്ധതികള്‍ക്കും ചെലവ് കണക്കുകള്‍ കാണിക്കേണ്ടിവരുന്നത് പ്രതിസന്ധിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പണംവിനിയോഗിക്കാം എന്ന കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *