വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാനുള്ള ആദ്യഘട്ടം രാജ്യസഭയില്‍ നിന്നും നേടിയെടുത്ത് ബി.ജെ.പി

വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാനുള്ള ആദ്യഘട്ടം രാജ്യസഭയില്‍ നിന്നും നേടിയെടുത്ത് ബി.ജെ.പി. പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് രാജ്യസഭ വലിയ ബഹളങ്ങള്‍ക്കിടെയും വഖഫ് ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചത്. വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു. ജോയ്ന്റ് പാര്‍ലമെന്ററി കമ്മറ്റി വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരുമ്പോള്‍ വലിയ പ്രതിഷേധം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബില്ലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധബഹളങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ബില്ല് അംഗീകരിച്ചത്. മൊത്തം 40 ഭേദഗതികളുമായാണ് വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിയത്. ലോകസഭയിലും രാജ്യസഭയിലും ഇത് അവതരിപ്പിക്കാനായിരുന്നു നീക്കം. പ്രഥമ നടപടിക്രമങ്ങളിലേക്ക് കടന്നയുടന്‍ തന്നെ പ്രതിപക്ഷം പ്രതിഷേധ ബഹളങ്ങള്‍ ആരംഭിച്ചു. തുടര്‍ന്ന് ചോദ്യോത്തരവേളകള്‍ അടക്കം സ്തംഭിച്ചതോടെ സഭ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലെത്തി. 11.20 വരെ രാജ്യസഭ നിര്‍ത്തിവെക്കേണ്ടി വന്നു.