അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്നം നൽകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം

 അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്നം നൽകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം

ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തം. ഇക്കാര്യം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം. തെലങ്കാന സർക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. പ്രമേയം അംഗീകരിക്കാൻ കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായും തിവാരി പറഞ്ഞു. മൻമോഹൻ സിങ്ങിനു ഭാരതരത്‌നം നൽകണമെന്ന പ്രമേയത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിആർഎസ് (ഭാരത് രാഷ്ട്ര സമിതി) അനുകൂലിച്ചിരുന്നു. അദ്ദേഹത്തിന് ആദരമർപ്പിക്കാൻ നിയമസഭാ മന്ദിരത്തിൽ മൻമോഹൻ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിലും ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചാണു നിന്നത്. എന്നാൽ തെലങ്കാന നിയമസഭ പ്രമേയത്തെ ബിജെപി എതിർത്തു. തെലുങ്ക് മണ്ണിന്റെ മകനായ മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പ്രതിമയാണ് സർക്കാർ ആദ്യം സ്ഥാപിക്കേണ്ടതെന്നാണ് ബിജെപിയുടെ ആവശ്യം.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *