സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീർഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു” എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷയായി തുടര്‍ന്ന വ്യക്തിയാണ് സോണിയാ ഗാന്ധി. എന്നാല്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ഇവര്‍. നിലവില്‍ രാജ്യസഭാ എം പിയും കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷയുമാണ്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *