ഭരണഘടന അവകാശങ്ങളുടെ കാവലാളാണെന്ന് രാഷ്ട്രപതി

അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന. സമൂഹത്തിന്റെ നെടും തൂണാണ് ഭരണഘടന. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.വനിത സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തി. ഇന്ത്യ ഇന്ന് ലോക ബന്ധുവാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു.